l o a d i n g

ഗൾഫ്

ഇറാന്‍ ആക്രമണം: കുവൈറ്റിലെ എണ്ണ, ജല-വൈദ്യുത നിലയങ്ങള്‍ക്ക് കനത്ത നാശനഷ്ടം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 19, 2026

കുവൈറ്റ് സിറ്റി: ഇറാനും അമേരിക്കയും തമ്മിലുള്ള ശത്രുത മേഖലയിലുടനീളം വ്യാപിക്കുന്നതിനിടെ, കുവൈറ്റിലെ തങ്ങളുടെ എണ്ണ കേന്ദ്രത്തിന് നേരെ ഇറാന്‍ തുടര്‍ച്ചയായി ആക്രമണം നടത്തിയതായി കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷന്‍ അറിയിച്ചു. ആക്രമണത്തില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചതായും ചിലര്‍ക്ക് പരിക്കേറ്റതായും കുവൈറ്റ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എണ്ണ കേന്ദ്രത്തിന് പുറമെ, കുവൈറ്റിലെ ഒരു ജല-വൈദ്യുത നിലയത്തിന് നേരെയും ഇറാന്‍ ആക്രമണം നടത്തി. ഇതിനെത്തുടര്‍ന്ന് നിലയത്തിലെ നിരവധി വൈദ്യുതി ഉല്‍പ്പാദന യൂണിറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്നു. മുന്‍പും സമാനമായ ആക്രമണം ഈ കേന്ദ്രത്തിന് നേരെ നടന്നിരുന്നു.

ആക്രമണത്തില്‍ തീ അണയ്ക്കാന്‍ ശ്രമിച്ച അഗ്‌നിശമന സേനാംഗങ്ങള്‍ക്കും ഒരു ജീവനക്കാരനും പരിക്കേറ്റതായി കുവൈറ്റ് അഗ്‌നിശമന സേനാ വിഭാഗം അറിയിച്ചു. രാജ്യത്തെ സാധാരണക്കാരുടെ കേന്ദ്രങ്ങളും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് ഇറാന്‍ ആക്രമണം നടത്തുന്നതെന്ന് കുവൈറ്റ് കുറ്റപ്പെടുത്തി. 'സുപ്രധാന കേന്ദ്രങ്ങളെ തുടര്‍ച്ചയായി ലക്ഷ്യമിടുന്നത്, സാധാരണക്കാരുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന രീതിയിലുള്ള ആസൂത്രിതമായ ശത്രുതാപരമായ സമീപനമാണ്,' കുവൈറ്റ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

അമേരിക്ക തുടര്‍ച്ചയായ ഏഴാം ദിവസവും ഇറാന്‍ ലക്ഷ്യങ്ങളിലേക്ക് ആക്രമണം നടത്തിയതിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചത്. ഇതിന് മറുപടിയെന്നോണം, യുദ്ധത്തില്‍ നേരിട്ട് പങ്കാളികളല്ലാത്ത പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളെ ഇറാന്‍ ലക്ഷ്യമിടുകയാണ്. ഇതിന്റെ ഭാഗമായി ബഹ്റൈനിലും കുവൈറ്റിലും ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടായതായും ജോര്‍ദാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കും നേരെ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Latest News

സേവനം 24 മണിക്കൂര്‍ മുടങ്ങി, കാരണം വിശദീകരിച്ച് മൈക്രോസോഫ്റ്റ്
സേവനം 24 മണിക്കൂര്‍ മുടങ്ങി, കാരണം വിശദീകരിച്ച് മൈക്രോസോഫ്റ്റ്
November 14, 2026
ചീഫ് ജസ്റ്റിസിനെ 'ശിക്ഷിച്ച' ജഡ്ജി കര്‍ണന്‍ അന്തരിച്ചു
ചീഫ് ജസ്റ്റിസിനെ 'ശിക്ഷിച്ച' ജഡ്ജി കര്‍ണന്‍ അന്തരിച്ചു
November 14, 2026
നിയന്ത്രണം നീക്കിയതായി യു.എസ്, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
നിയന്ത്രണം നീക്കിയതായി യു.എസ്, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
November 14, 2026
എസ്.ഐ.ആറിനെതിരെ ബി.ജെ.പിയും, യു.പിയില്‍ വോട്ടര്‍മാരെ ചേര്‍ക്കാന്‍ തീവ്രയജ്ഞം
എസ്.ഐ.ആറിനെതിരെ ബി.ജെ.പിയും, യു.പിയില്‍ വോട്ടര്‍മാരെ ചേര്‍ക്കാന്‍ തീവ്രയജ്ഞം
November 14, 2026
അറബ് ന്യൂനപക്ഷത്തെ അപമാനിക്കരുത്; നെതന്യാഹുവിനോട് ഐസന്‍കോട്ട്
അറബ് ന്യൂനപക്ഷത്തെ അപമാനിക്കരുത്; നെതന്യാഹുവിനോട് ഐസന്‍കോട്ട്
November 14, 2026
അമേരിക്കയില്‍ വ്യോമ ഗതാഗതം  നിലച്ചു, ആയിരക്കണക്കിന് സര്‍വീസുകള്‍ റദ്ദാക്കി
അമേരിക്കയില്‍ വ്യോമ ഗതാഗതം നിലച്ചു, ആയിരക്കണക്കിന് സര്‍വീസുകള്‍ റദ്ദാക്കി
November 14, 2026
 മരുഭൂമിയെ പച്ചപ്പണിയിക്കുന്ന സൗദി: ജലക്ഷാമത്തെ അതിജീവിച്ച് 60 കോടി മരങ്ങള്‍ വളര്‍ത്താനുള്ള മഹാപദ്ധതി വിജയിക്കുമോ?
മരുഭൂമിയെ പച്ചപ്പണിയിക്കുന്ന സൗദി: ജലക്ഷാമത്തെ അതിജീവിച്ച് 60 കോടി മരങ്ങള്‍ വളര്‍ത്താനുള്ള മഹാപദ്ധതി വിജയിക്കുമോ?
November 13, 2026
 വെസ്റ്റ് ബാങ്കില്‍ ഒലിവ് വിളവെടുപ്പിനിടെ പലസ്തീന്‍ കര്‍ഷകര്‍ക്ക് നേരെ കുടിയേറ്റക്കാരുടെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
വെസ്റ്റ് ബാങ്കില്‍ ഒലിവ് വിളവെടുപ്പിനിടെ പലസ്തീന്‍ കര്‍ഷകര്‍ക്ക് നേരെ കുടിയേറ്റക്കാരുടെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
November 13, 2026
സൗദി ഹഫര്‍ അല്‍ ബാത്തിനില്‍ കുതിരയുടെ ആക്രമണത്തില്‍ മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
സൗദി ഹഫര്‍ അല്‍ ബാത്തിനില്‍ കുതിരയുടെ ആക്രമണത്തില്‍ മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
November 13, 2026
 യമന്‍ ഉപരോധം നീട്ടി യു.എന്‍ രക്ഷാസമിതി; ഹൂതികളുടെ ആയുധ നിര്‍മ്മാണ സാമഗ്രികള്‍ക്ക് കര്‍ശന നിയന്ത്രണം
യമന്‍ ഉപരോധം നീട്ടി യു.എന്‍ രക്ഷാസമിതി; ഹൂതികളുടെ ആയുധ നിര്‍മ്മാണ സാമഗ്രികള്‍ക്ക് കര്‍ശന നിയന്ത്രണം
November 13, 2026