ജിദ്ദ: അല്‍ ഖുംറയില്‍ ജോലി ചെയ്തിരുന്ന മങ്കട കുറുവ ചെറുകുളമ്പ് സ്വദേശി ചാലൂത്ത് ഷബീബ് (33) താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. മൃതദേഹം ജിദ്ദ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ജിദ്ദയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പരേതനായ ചാലൂത്ത് മൊയ്തുവാണ് പിതാവ്. മാതാവ്: ഫാത്തിമ. ഭാര്യ: ഫഹ്‌മ. സഹോദരങ്ങള്‍: നൗഷാദ്, റമീസ്, പരേതയായ സമീറ. ഒരു വര്‍ഷമായി പ്രവാസിയായ ഷബീബിന്റെ ഖബറടക്കത്തിനും നിയമനടപടികള്‍ക്കും ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്നു.
Related News