l o a d i n g

ഗൾഫ്

സൗദിക്ക് ചരിത്രനേട്ടം: രാജ്യത്ത് ആദ്യമായി വിദൂര റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 20, 2026

റിയാദ്: സൗദി അറേബ്യയില്‍ ആദ്യമായി വിദൂര റോബോട്ടിക് ശസ്ത്രക്രിയ (telesurgery) വിജയകരമായി നടത്തി നാഷണല്‍ ഗാര്‍ഡ് ഹെല്‍ത്ത് അഫയേഴ്സ് മന്ത്രാലയം ചരിത്രം കുറിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലുള്ള രോഗിയിലാണ് ഈ നൂതന ശസ്ത്രക്രിയ നടത്തിയത്.

റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ മെഡിക്കല്‍ സംഘമാണ് റോബോട്ടിക് സംവിധാനം നിയന്ത്രിച്ച് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ഇരു നഗരങ്ങളിലെയും കിഡ്നി, യൂറോളജി വിഭാഗങ്ങളിലെ ശസ്ത്രക്രിയാ വിദഗ്ധര്‍ തമ്മിലുള്ള മികച്ച ഏകോപനത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്.

'കാംഗ്ഡുവോ - സേജ്ബോട്ട്' പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യകളും മികച്ച ആശയവിനിമയ സംവിധാനങ്ങളും ഉപയോഗിച്ച് റിയാദിലെ ശസ്ത്രക്രിയാ സംഘം അതീവ കൃത്യതയോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

രാജ്യത്ത് വിദൂര റോബോട്ടിക് ശസ്ത്രക്രിയാ സാങ്കേതികവിദ്യയുടെ പ്രയോഗത്തില്‍ വലിയൊരു കുതിച്ചുചാട്ടമാണിത്. കൂടാതെ, നാഷണല്‍ ഗാര്‍ഡ് ഹെല്‍ത്ത് അഫയേഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ആശുപത്രികള്‍ തമ്മിലുള്ള മികച്ച സഹകരണത്തെയും ഈ നേട്ടം എടുത്തുകാണിക്കുന്നു. ആരോഗ്യപരിപാലന രംഗത്തെ ഗുണനിലവാരവും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കും. രോഗികളെ മറ്റു നഗരങ്ങളിലേക്ക് മാറ്റാതെ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കുമെന്നത് ഭാവിയില്‍ വലിയ ഗുണം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Latest News

ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
November 15, 2026
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
November 15, 2026
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
November 15, 2026
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍  സൗദി പ്രതിരോധസേന തകര്‍ത്തു;  ബഹ്‌റൈനിലും മുന്നറിയിപ്പ്
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍ സൗദി പ്രതിരോധസേന തകര്‍ത്തു; ബഹ്‌റൈനിലും മുന്നറിയിപ്പ്
November 15, 2026
 ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
November 14, 2026
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
November 14, 2026
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
November 14, 2026
എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
November 14, 2026
'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചു
'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചു
November 14, 2026
പ്രവാസി വെല്‍ഫെയര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
പ്രവാസി വെല്‍ഫെയര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
November 14, 2026