l o a d i n g

ഗൾഫ്

റിയാദില്‍ 'കുഞ്ഞുഞ്ഞോര്‍മ്മയില്‍' അനുസ്മരണ സംഗമം; ഒഐസിസി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 20, 2026

റിയാദ്: മുന്‍ മുഖ്യമന്ത്രിയും ജനകീയ നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമദിനത്തോടനുബന്ധിച്ച് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'കുഞ്ഞുഞ്ഞോര്‍മ്മയില്‍' എന്ന പേരില്‍ അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. ബത്ഹ സബര്‍മതി ഓഫീസില്‍ നടന്ന ചടങ്ങില്‍ വിവിധ കമ്മിറ്റി ഭാരവാഹികള്‍, പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിച്ച അപൂര്‍വ രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും, അധികാരത്തിലിരിക്കുമ്പോഴും സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കേട്ടറിഞ്ഞ് പരിഹരിക്കാന്‍ പരിശ്രമിച്ച ജനനായകനായിരുന്നു അദ്ദേഹമെന്നും അദ്ദേഹം പറഞ്ഞു. അധികാര രാഷ്ട്രീയത്തിന് മാനുഷിക മുഖം നല്‍കിയ ഉമ്മന്‍ ചാണ്ടിയുടെ സേവന മനോഭാവം പുതുതലമുറയ്ക്ക് എന്നും മാതൃകയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറി മാള മുഹിയുദ്ധീന്‍ ആമുഖ പ്രഭാഷണം നടത്തി. ഗ്ലോബല്‍ കമ്മിറ്റി അംഗം ഷിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. അധികാരത്തിലായാലും പ്രതിപക്ഷത്തായാലും ജനങ്ങളോടൊപ്പം സഞ്ചരിച്ച അദ്ദേഹത്തിന്റെ ജീവിതം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും വലിയ പ്രചോദനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് എല്‍.കെ. അജിത്ത്, ഷാജി സോന, റഹ്‌മാന്‍ മുനമ്പത്ത്, അസ്‌കര്‍ കണ്ണൂര്‍, ബഷീര്‍ കോട്ടയം, ബാലു കുട്ടന്‍, സജീര്‍ പൂന്തുറ, സെയ്ഫ് കായംകുളം, അശ്‌റഫ് മേച്ചേരി, രാജു തൃശൂര്‍, ഷാജി മഠത്തില്‍, സന്തോഷ് ബാബു കണ്ണൂര്‍, ഒമര്‍ ഷരീഫ് കോഴിക്കോട്, ഷമീര്‍ മാളിയേക്കല്‍, ഷബീര്‍ വരിക്കാപ്പള്ളി, റഫീഖ് പട്ടാമ്പി, ഹാഷിം പാപ്പിനിശ്ശേരി, ഷിബു ഉസ്മാന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. ഉമ്മന്‍ ചാണ്ടിയുടെ എളിമ നിറഞ്ഞ വ്യക്തിത്വവും എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന രാഷ്ട്രീയ ശൈലിയും അവര്‍ അനുസ്മരിച്ചു.

ആലപ്പുഴ ജില്ലാ പ്രസിഡന്റ് കമറുദ്ദീന്‍ താമരക്കുളം സ്വാഗതവും സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ സന്തോഷ് വിളയില്‍ നന്ദിയും രേഖപ്പെടുത്തി. നാദിര്‍ഷാ റഹ്‌മാന്‍, നാസര്‍ മാവൂര്‍, ജംഷി തുവ്വൂര്‍, ഷംസീര്‍ പാലക്കാട്, മൊയ്തീന്‍ മണ്ണാര്‍ക്കാട്, ഷറഫു ചിറ്റന്‍, ഹാഷിം ആലപ്പുഴ, ടോം ചാമക്കാലയില്‍, നേവല്‍ തൃശൂര്‍, ഹാഷിം കണ്ണാടിപറമ്പ്, സിദ്ധീഖ് പന്നിയങ്കര, അനീഷ് ഖാന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചന നടത്തുകയും അദ്ദേഹത്തിന്റെ സ്മരണയ്ക്കായി മൗനം ആചരിക്കുകയും ചെയ്തു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026