l o a d i n g

ഗൾഫ്

റിയാദില്‍ കായികവും കലയും കൈകോര്‍ത്തു: കൊച്ചി കൂട്ടായ്മയുടെ ''കൊച്ചി ഫുട്‌ബോള്‍ ഫിയസ്റ്റ 2026'' ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 20, 2026

റിയാദ്: പ്രവാസി മലയാളികളുടെ സാംസ്‌കാരിക-സാമൂഹിക കൂട്ടായ്മയായ 'കൊച്ചി കൂട്ടായ്മ റിയാദ്' സംഘടിപ്പിച്ച ''കൊച്ചി ഫുട്‌ബോള്‍ ഫിയസ്റ്റ 2026'' ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായി. റിയാദിലെ ഷോല മാളില്‍ സംഘടിപ്പിച്ച പരിപാടി, ഫുട്‌ബോള്‍ ആവേശവും കലാ-സാംസ്‌കാരിക വിനോദങ്ങളും കുടുംബ സൗഹൃദ അന്തരീക്ഷവും സമന്വയിപ്പിച്ച മനോഹരമായ ആഘോഷമായി മാറി.

കൊച്ചി കൂട്ടായ്മ പ്രസിഡന്റ് രഞ്ജിത്ത് അനസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ഷാജി ഹുസൈന്‍ സ്വാഗതം ആശംസിച്ചു. കണ്‍വീനര്‍ ജിനോഷ് അഷ്‌റഫ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഹ്രസ്വ സന്ദര്‍ശനത്തിനായി റിയാദിലെത്തിയ കൊച്ചി കൂട്ടായ്മ മുന്‍ പ്രസിഡന്റ് ജിബിന്‍ സമദിന്റെയും ട്രഷറര്‍ അഹ്‌സന്‍ സമദിന്റെയും മാതാപിതാക്കളായ തോപ്പില്‍ സമദ്, അസ്മ സമദ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ മുന്‍ വൈസ് പ്രസിഡന്റ് റിയാസിന്റെ മകള്‍ നെഹറിന്‍ റിയാസിനെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.

ലോക ഫുട്‌ബോളിന്റെ ആവേശം പ്രവാസി മലയാളികള്‍ക്കിടയില്‍ പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍, വമ്പന്‍ എല്‍ഇഡി സ്‌ക്രീനില്‍ സ്‌പെയിന്‍ ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം തത്സമയം പ്രദര്‍ശിപ്പിച്ചു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആവേശത്തോടെ മത്സരം വീക്ഷിക്കുകയും തങ്ങളുടെ ഇഷ്ട ടീമുകള്‍ക്ക് പിന്തുണയേകുകയും ചെയ്തതോടെ വേദി ഒരു ലോകകപ്പ് സ്റ്റേഡിയത്തെ അനുസ്മരിപ്പിക്കുന്ന അന്തരീക്ഷമായി.

പരിപാടിയുടെ ഭാഗമായി സംഗീതവും നൃത്തവും നിറഞ്ഞ കലാവിരുന്ന് അരങ്ങേറി. ഡിജെ റോബിന്‍ അവതരിപ്പിച്ച സംഗീത വിരുന്നും മേളം ടീമിന്റെ നാസിക് ഢോള്‍ അവതരണവും കാണികളില്‍ ആവേശം പകര്‍ന്നു. സാജിത് കൊച്ചിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച കളറിംഗ് മത്സരം മികച്ച പങ്കാളിത്തം നേടി. കൂടാതെ വിവിധ വിനോദ ഗെയിമുകള്‍, ഫേസ് പെയിന്റിംഗ്, ഫോട്ടോ ബൂത്ത് എന്നിവയും സന്ദര്‍ശകര്‍ക്ക് കൗതുകമായി. വനിതകള്‍ക്കായി ഒരുക്കിയ സൗജന്യ മെഹന്തി സേവനവും വലിയ സ്വീകാര്യത നേടി.

ഫുട്‌ബോള്‍ ആരാധകര്‍ക്കായി സംഘടിപ്പിച്ച 'ടോപ്പ് ഫാന്‍' മത്സരത്തില്‍, തങ്ങളുടെ പ്രിയ ടീമുകളുടെ ജേഴ്‌സിയും മുഖചിത്ര അലങ്കാരങ്ങളുമായി എത്തിയവരില്‍ നിന്ന് മികച്ചവരെ തെരഞ്ഞെടുത്ത് ആദരിച്ചു. റഫീഖ് നേതൃത്വം നല്‍കിയ ''കൊച്ചിക്കാരുടെ ചായക്കട'' പരമ്പരാഗത കൊച്ചി പലഹാരങ്ങളും വൈവിധ്യമാര്‍ന്ന ചായകളുമായി സന്ദര്‍ശകരുടെ പ്രിയകേന്ദ്രമായി.

റിയാദിലെ വിവിധ സാമൂഹിക, സാംസ്‌കാരിക, മാധ്യമ സംഘടനകളെ പ്രതിനിധീകരിച്ച് റഹ്‌മാന്‍ മുനമ്പത്ത് (ഫോര്‍ക), സുരേന്ദ്രന്‍ കൂട്ടായി (എന്‍.ആര്‍.കെ.), ശിഹാബ് കൂട്ടുകാട്, ബിനോയ് മത്തായി (പി.എം.എഫ്.), ഷാജി മഠത്തില്‍ (ജി.എം.എഫ്.), ജയന്‍ കൊടുങ്ങല്ലൂര്‍ (റിയാദ് ഇന്ത്യ മീഡിയ ഫോറം), ഷിബു ഉസ്മാന്‍ (ജി.സി.സി ന്യൂസ്), കരീം, അലി ആലുവ (എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍), ഷിയാസ് (പീസ് വാലി), സൈഫു കായംകുളം, സൈഫ് കൂട്ടുങ്ങല്‍, ഷാജഹാന്‍ (ചാവക്കാട് കൂട്ടായ്മ), വിനോദ് കൃഷ്ണ, ബഷീര്‍ വടമേല്‍ (ഒ.ഐ.സി.സി.), നൗഷാദ് ആലുവ, ഡൊമിനിക് സാവിയോ (റിയാദ് ഹെല്‍പ്പ് ഡെസ്‌ക്), ബാബു പട്ടാമ്പി (പാലക്കാട് ജില്ലാ കൂട്ടായ്മ), ബില്‍റുബ് (ഡബ്ല്യു.എം.എഫ്.), ജോസഫ് (ആര്‍.എം.സി), റിജോഷ് (റിയാദ് ടാക്കീസ്) എന്നിവര്‍ പങ്കെടുത്തു.

കുടുംബങ്ങള്‍ക്കും യുവജനങ്ങള്‍ക്കും ഒരേപോലെ ആസ്വാദ്യകരമായ ഈ ആഘോഷം പ്രവാസി മലയാളി സമൂഹത്തിന്റെ ഐക്യവും സൗഹൃദവും കൂടുതല്‍ ശക്തിപ്പെടുത്തിയ വേദിയായി മാറിയതായി സംഘാടകര്‍ അഭിപ്രായപ്പെട്ടു. ട്രഷറര്‍ അഹ്‌സന്‍ സമദ് നന്ദി പ്രകാശിപ്പിച്ചു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026