റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ തന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സൗദി വിദേശകാര്യ ഉപമന്ത്രി വലീദ് അല്‍ ഖുറൈജിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ അംബാസഡര്‍ സുഹൈല്‍ അജാസ് ഖാന്‍ നടത്തിയ മികച്ച ശ്രമങ്ങളെ ഉപമന്ത്രി വലീദ് അല്‍ ഖുറൈജി അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ ഭാവി കാര്യങ്ങളില്‍ വിജയം ആശംസിക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം 'എക്‌സ്' പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
മറ്റൊരു കൂടിക്കാഴ്ചയില്‍, പൊളിറ്റിക്കല്‍ അഫയേഴ്സ് ഡെപ്യൂട്ടി മിനിസ്റ്റര്‍ ഡോ. സൗദ് അല്‍-സാതിയുമായും ഇന്ത്യന്‍ അംബാസഡര്‍ കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിന് യാത്രാമൊഴിയേകിയ സൗദി ഡെപ്യൂട്ടി മിനിസ്റ്റര്‍, സൗദി-ഇന്ത്യന്‍ ബന്ധം ദൃഢമാക്കുന്നതില്‍ അംബാസഡര്‍ നല്‍കിയ സംഭാവനകളെ പ്രശംസിക്കുകയും ചെയ്തു.
ഫോട്ടോ: അംബാസഡര്‍ സുഹൈല്‍ അജാസ് ഖാന്‍ സൗദി വിദേശകാര്യ ഉപമന്ത്രി വലീദ് അല്‍ ഖുറൈജിയോ
Related News