റിയാദ്: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (NSA) അജിത് ഡോവല്‍ റിയാദില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. വിമാനത്താവളത്തിലെത്തിയ അജിത് ഡോവലിനെ സൗദി വിദേശകാര്യ മന്ത്രാലയം പൊളിറ്റിക്കല്‍ അഫയേഴ്‌സ് ഡെപ്യൂട്ടി മിനിസ്റ്റര്‍ ഡോ. സൗദ് അല്‍-സാതി, അംബാസഡര്‍ ഡോ. സുഹൈല്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്ന് ഊഷ്മളമായി സ്വീകരിച്ചു.
സന്ദര്‍ശന വേളയില്‍ സൗദി ഊര്‍ജ്ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍, വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍, സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസൈദ് അല്‍-ഐബാന്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തി.
ഇന്ത്യാ-സൗദി ഉഭയകക്ഷി ബന്ധത്തിലെ പുരോഗതിയും, നിലവിലെ പ്രാദേശിക സ്ഥിതിഗതികളും, പരസ്പര താല്‍പ്പര്യമുള്ള മറ്റ് വിഷയങ്ങളും കൂടിക്കാഴ്ചകളില്‍ വിലയിരുത്തി.
ഫോട്ടോ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍.
Related News