l o a d i n g

വേള്‍ഡ്

ന്യൂയോര്‍ക്കില്‍ ബെന്യാമിന്‍ നെതന്യാഹുവിന് സ്വാഗതമില്ലെന്ന് മേയര്‍ സോഹ്‌റാന്‍ മംദാനി; അറസ്റ്റ് ചെയ്യാന്‍ തങ്ങള്‍ക്കാവാത്തതിനാല്‍ ഫെഡറല്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്ന് മംദാനി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 22, 2026

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി) ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കാന്‍ നഗരത്തിന് നിയമപരമായ അധികാരമില്ലെന്ന് ന്യൂയോര്‍ക്ക് മേയര്‍ സോഹ്‌റാന്‍ മംദാനി വ്യക്തമാക്കി. എങ്കിലും വാറന്റ് നടപ്പാക്കാന്‍ അദ്ദേഹം ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമൂഹമാധ്യമമായ 'എക്സില്‍' പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നെതന്യാഹുവെ 'യുദ്ധക്കുറ്റവാളി' എന്ന് വിശേഷിപ്പിച്ച മേയര്‍, അദ്ദേഹത്തിന് ന്യൂയോര്‍ക്കില്‍ സ്വാഗതമില്ലെന്നും കൂട്ടിച്ചേര്‍ത്തു. 'ഈ വാറന്റ് നടപ്പാക്കാനുള്ള സ്വതന്ത്രമായ നിയമപരമായ അധികാരം ഞങ്ങള്‍ക്കില്ലെന്ന് വ്യക്തമാണ്. എന്നാല്‍ ഫെഡറല്‍ സര്‍ക്കാരിന് അതിന് സാധിക്കും. അതിനാല്‍ ഐ.സി.സിയില്‍ ചേര്‍ന്ന് ഈ വാറന്റ് നടപ്പാക്കാന്‍ ഞാന്‍ അവരോട് ആവശ്യപ്പെടുന്നു,' മംദാനി വീഡിയോയില്‍ പറഞ്ഞു.

സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ നെതന്യാഹു ന്യൂയോര്‍ക്കിലെത്തിയാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മേയറും സിറ്റി ലീഗല്‍ ഡിപ്പാര്‍ട്ട്മെന്റും ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ഈ മാസം ആദ്യം 'ന്യൂയോര്‍ക്ക് ടൈംസി'നോട് മംദാനി വ്യക്തമാക്കിയിരുന്നു. ഗാസ യുദ്ധത്തിലെ നെതന്യാഹുവിന്റെ പങ്കിന്റെ പേരില്‍ അന്താരാഷ്ട്ര കോടതിയുടെ വാറന്റ് പ്രകാരം സിറ്റി പോലീസിനെക്കൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യിക്കാന്‍ ശ്രമിക്കുമെന്ന് കഴിഞ്ഞ വര്‍ഷത്തെ മേയര്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും മംദാനി വ്യക്തമാക്കിയിരുന്നു.

എന്നാല്‍, അമേരിക്കയില്‍ എത്തുന്ന നെതന്യാഹുവിനെ ഏതെങ്കിലും വിധത്തിലുള്ള അറസ്റ്റിന് വിധേയനാക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു. ലഭ്യമായ എല്ലാ നിയമപരമായ വഴികളും പരിശോധിച്ച ശേഷമാണ് നഗരത്തിന് അറസ്റ്റ് വാറന്റ് നടപ്പാക്കാന്‍ കഴിയില്ലെന്ന് ഭരണകൂടം തീരുമാനിച്ചതെന്ന് മംദാനി പറഞ്ഞു. 'ബെന്യാമിന്‍ നെതന്യാഹുവിനും മറ്റ് പിടികിട്ടാപ്പുള്ളികളായ യുദ്ധക്കുറ്റവാളികള്‍ക്കും ന്യൂയോര്‍ക്ക് സിറ്റിയില്‍ സ്വാഗതമില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേയറുടെ പ്രസ്താവനയ്ക്കെതിരെ ഐക്യരാഷ്ട്രസഭയിലെ ഇസ്രായേല്‍ അംബാസഡര്‍ ഡാനി ഡാനോന്‍ രംഗത്തെത്തി. 'നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത് ന്യൂയോര്‍ക്കുകാരുടെ സേവനത്തിനാണ്, അല്ലാതെ ഹമാസിന്റെ പ്രചാരണത്തിനല്ല. നിങ്ങളുടെ ജോലി ചെയ്യൂ!' എന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.

ഗാസയിലെ യുദ്ധവുമായി ബന്ധപ്പെട്ട് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ആരോപിച്ച് 2024-ലാണ് ഐ.സി.സി നെതന്യാഹുവിനും മറ്റുള്ളവര്‍ക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. മാനുഷിക സഹായങ്ങള്‍ തടഞ്ഞുവെച്ചുകൊണ്ട് പട്ടിണിയെ ഒരു യുദ്ധായുധമായി ഉപയോഗിച്ചുവെന്നും ഗാസയിലെ ഹമാസിനെതിരായ സൈനിക നീക്കത്തില്‍ ബോധപൂര്‍വം സാധാരണക്കാരെ ലക്ഷ്യമിട്ടുവെന്നുമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍. എന്നാല്‍ ഈ ആരോപണങ്ങള്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ നിഷേധിച്ചിട്ടുണ്ട്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026