l o a d i n g

ഗൾഫ്

പ്രവാസി പെന്‍ഷന്‍ പുനഃസ്ഥാപിക്കാന്‍ നടപടി: മുഖ്യമന്ത്രി; ഐ സി എഫ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 22, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന പ്രവാസി പെന്‍ഷന്‍ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി വി.ഡി സതീശന്‍. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം സംഘം സമര്‍പ്പിച്ചു.

പ്രവാസി കേരളീയരുടെ ജീവിതം കൂടുതല്‍ സുഗമവും സുരക്ഷിതവുമാക്കുന്നതിനായി സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പിലാക്കാവുന്ന നിരവധിയായ പുതിയ സേവനങ്ങളും ക്ഷേമപദ്ധതികളും അടങ്ങിയ നിര്‍ദേശങ്ങളാണ് ഐ സി എഫ് നേതാക്കള്‍ മുഖ്യമന്ത്രിയുടെ മുന്‍പാകെ സമര്‍പ്പിച്ചത്. പ്രവാസികള്‍ അനുഭവിക്കുന്ന നിലവിലെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പുറമെ നാട്ടില്‍ നേരിട്ടെത്താതെ തന്നെ പ്രവാസികള്‍ക്ക് ഭൂനികുതി, മ്യൂട്ടേഷന്‍, പോസഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ റവന്യൂ സേവനങ്ങള്‍ ഡിജിറ്റലായി ലഭ്യമാക്കുന്നതിനായി നോര്‍ക്കയുമായി സംയോജിപ്പിച്ച് 'വെര്‍ച്വല്‍ റവന്യൂ ഓഫീസ്' ആരംഭിക്കുക, സര്‍ക്കാറിന്റെയും നോര്‍ക്കയുടെയും എല്ലാ സേവനങ്ങളും അടിയന്തര സഹായങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്ന 'എന്‍ ആര്‍ ഐ സ്മാര്‍ട്ട് ഐ ഡി' നടപ്പിലാക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ ഐ സി എഫ് മുന്നോട്ട് വെച്ചു.

പ്രവാസികള്‍ ഏറെയുള്ള യു എ ഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ തുടങ്ങിയ പ്രധാന ഗള്‍ഫ് രാജ്യങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും നോര്‍ക്കയുടെയും അക്ഷയ മിഷന്റെയും സഹകരണത്തോടെ അക്ഷയ കേന്ദ്രങ്ങളുടെ വിദേശ ശാഖകള്‍ ആരംഭിക്കുക, ഗള്‍ഫ് നാടുകളില്‍ താമസിക്കുന്ന മലയാളി കുട്ടികള്‍ക്കായി സ്റ്റേറ്റ് സിലബസ് സ്‌കൂളുകള്‍ ആരംഭിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുക എന്നിവയും നിവേദനത്തില്‍ ഉന്നയിച്ചു.

ഇതിനുപുറമെ ജില്ലാ കളക്ടറേറ്റുകളില്‍ പ്രവാസി കുടുംബ സഹായ ഡെസ്‌കുകള്‍ സ്ഥാപിക്കുക, ഇ-പവര്‍ ഓഫ് അറ്റോര്‍ണി സംവിധാനം നടപ്പിലാക്കുക, ഓണ്‍ലൈന്‍ വഴി നിശ്ചിത ഇടവേളകളില്‍ 'വെര്‍ച്വല്‍ പ്രവാസി സഭ' സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ചര്‍ച്ച ചെയ്ത ആവശ്യങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഐ സി എഫ് ഇന്റര്‍നാഷണല്‍ പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്‌മാന്‍ ആറ്റക്കോയ തങ്ങള്‍, ഐ സി എഫ് സെക്രട്ടറിമാരായ ഹമീദ് ഈശ്വരമംഗലം, ശരീഫ് കാരശ്ശേരി, അബ്ദുല്‍ കരീം ഹാജി മേമുണ്ട, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം തുടങ്ങിയ നേതാക്കള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026