l o a d i n g

ഗൾഫ്

മകന്റെ വേര്‍പാടിലുള്ള മനോവിഷമത്തില്‍ മുന്‍ പ്രവാസിയും ഭാര്യയും ജീവനൊടുക്കി, ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ച മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും, യുകെ മലയാളി ബാങ്കോക്കിലെ ലോഡ്ജില്‍ മരിച്ച നിലയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 22, 2026

മുന്‍ പ്രവാസിയും ഭാര്യയും മകന്റെ വേര്‍പാടിലുള്ള മനോവിഷമത്തില്‍ ജീവനൊടുക്കി

കൊച്ചി: ഏകമകന്റെ അകാലമരണത്തെ തുടര്‍ന്നുള്ള കടുത്ത മനോവിഷമത്തില്‍ മുന്‍ പ്രവാസിയും ഭാര്യയും ജീവനൊടുക്കി. വൈപ്പിന്‍ ഞാറയ്ക്കല്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ ആശുപത്രിക്ക് വടക്കുവശം കളത്തിപ്പറമ്പില്‍ സഞ്ജീവ് (70), ഭാര്യ സബിത (60) എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏകമകന്റെ വിയോഗത്തിലുള്ള മനോവിഷമമാണ് ് ദമ്പതികളെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നാണ് വിവരം.

ഇവരുടെ ഏക മകന്‍ സിജോയ് ഏതാനും വര്‍ഷം മുന്‍പ് അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. മകന്റെ വിയോഗം സൃഷ്ടിച്ച ശൂന്യതയും കടുത്ത മാനസിക വിഷമവുമായിരുന്നു ദമ്പതികള്‍ക്ക്. ഇതിന്റെ ആഘാതത്തില്‍ ഒരു വര്‍ഷം മുന്‍പും ഇരുവരും കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഏറെ നാളത്തെ ചികിത്സയ്ക്കു ശേഷമാണ് ആശുപത്രി വിട്ടത്. അന്നുമുതല്‍ ബന്ധുക്കളും സഹോദരനും നിരന്തരം ഇരുവരുടെയും വിവരങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു.

ഇന്ന് രാവിലെ ഒന്‍പത് മണിയോടെ വീട്ടിലെത്തണമെന്ന് സഞ്ജീവ് സഹോദരനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് സഹോദരന്‍ തിരിച്ച് വിളിച്ചപ്പോള്‍ ഫോണില്‍ കിട്ടിയില്ല. തുടര്‍ന്ന് സംശയം തോന്നി അയല്‍വാസിയെ വിവരം അറിയിക്കുകയും, അദ്ദേഹം വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മുന്‍വശത്തെ മുറിയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തത്. വീടിന്റെ മുന്‍വാതില്‍ തുറന്ന നിലയിലായിരുന്നു.

ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ച മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും

ബര്‍ലിന്‍: ജര്‍മനിയില്‍ ട്രെയിന്‍ തട്ടി ദാരുണമായി മരിച്ച മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാളെ പുലര്‍ച്ചെയോടെ കൊച്ചിയിലെത്തിക്കും. സാക്സണിലെ ഫ്രൈബര്‍ഗ് ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന പത്തനംതിട്ട റാന്നി കരികുളം സ്വദേശി അനന്തു മോഹന്‍ (29) ആണ് ജര്‍മനിയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. പരേതനായ മോഹന്‍ കുമാറിന്റെയും ബിന്ദു മോഹന്റെയും മകനാണ്. സഹോദരി: നവമി.

വ്യാഴാഴ്ച പുലര്‍ച്ചെ 1:20-ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ന്യൂഡല്‍ഹി വഴി കൊച്ചിയിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 12 മണിയോടെ ആറന്മുളയിലുള്ള തറവാട്ടു വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍, സുഹൃത്തുക്കള്‍, ലോക കേരളസഭാംഗം ജോസ് കുമ്പിളുവേലില്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റഫര്‍ വര്‍ഗീസ് എന്നിവര്‍ ബര്‍ലിനിലെ നടപടികള്‍ ഏകോപിപ്പിച്ചു. ദാദ്ര നഗര്‍ ഹവേലി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍, കുമ്മനം രാജശേഖരന്‍, മുന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി തുടങ്ങിയവരും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് സജീവമായി ഇടപെട്ടിരുന്നു. അനന്തുവിന്റെ സഹപാഠിയും സുഹൃത്തുമായ സൗരഭ് നിഗം, അമ്മാവന്‍ ആര്‍.കെ. നായര്‍ എന്നിവര്‍ക്കൊപ്പം ലോക കേരളസഭ അംഗം ജോസ് കുമ്പിളുവേലില്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റഫര്‍ വര്‍ഗീസ് എന്നിവരാണ് മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഏകോപിപ്പിച്ചത്.

യുകെ മലയാളി ബാങ്കോക്കിലെ ലോഡ്ജില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ടു ദിവസത്തിലധികം പഴക്കം

ആലപ്പുഴ: തായ്‌ലാന്‍ഡിലെ ബാങ്കോക്കിലുള്ള ലോഡ്ജ് മുറിയില്‍ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. യു.കെ.യില്‍ അധ്യാപകനായി ജോലി ചെയ്തിരുന്ന തലവടി ഗ്രാമപഞ്ചായത്തിലെ ആനപ്രമ്പാല്‍ തെക്ക് പുന്നശ്ശേരി സ്വദേശിയായ പ്രജിത് പുഷ്പാംഗദന്‍ (49) ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ടുദിവസത്തിലധികം പഴക്കമുള്ളതായാണ് പ്രാഥമിക വിവരം. മുറിയില്‍നിന്ന് ലഭിച്ച പാസ്‌പോര്‍ട്ടിലെ വിലാസത്തിന്റെ അടിസ്ഥാനത്തിലാണ് തായ് അധികൃതര്‍ വിവരം എടത്വ പോലീസിനെ അറിയിച്ചത്.

യു.കെ.യിലെ ഒരു കമ്പനിയില്‍ ജോലിചെയ്തിരുന്ന പ്രജിത് ആറുമാസം മുന്‍പാണ് ഒരു സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചത്. സ്‌കൂള്‍ അവധിയായതിനാല്‍ വിനോദയാത്രയ്ക്കായാണ് തായ്ലാന്‍ഡിലേക്ക് പോയത്. ഇത്തരത്തില്‍ വിദേശയാത്രകള്‍ പതിവായിരുന്നെങ്കിലും ഇത്തവണ ഒറ്റയ്ക്കായിരുന്നു യാത്രയെന്ന് ബന്ധുക്കള്‍ പറഞ്ഞു. അഞ്ചുദിവസംമുന്‍പ് അമ്മയുമായി ഫോണില്‍ സംസാരിച്ച പ്രജിത്, ഉടന്‍ നാട്ടിലെത്തുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, രണ്ടുദിവസം മുന്‍പുമുതല്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. മഹാരാഷ്ട്ര സ്വദേശിനിയായ സീനയാണ് ഭാര്യ. മകന്‍: യാഷ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

ഫോട്ടോ: സഞ്ജീവ്-സബിത, അനന്തു, പ്രജിത്



Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026