കോഴിക്കോട്: പ്രബോധന-സാമൂഹ്യ സേവന രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന യുവ ഡ്യൂട്ടി ഡോക്ടറും സംഘാടകനുമായ ഡോ. റാഷിം യുകെയിലെ വസതിയില്‍ നിര്യാതനായി. യുകെയില്‍ യൂറോളജിസ്റ്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
ഹവ്വ കോളേജ് മാനേജിങ് ഡയറക്ടര്‍, പ്യുര്‍ ഹാര്‍ട്‌സ് ട്രസ്റ്റി, പീസ് വാപ്പോളിത്താഴം ട്രഷറര്‍ എന്നീ നിലകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഐ.എസ്.എം മുന്‍ മണ്ഡലം പ്രസിഡന്റ് കൂടിയായ അദ്ദേഹം, യുവാക്കള്‍ക്ക് എക്കാലത്തും മികച്ച മാതൃകയായിരുന്നു.
കോഴിക്കോട് ലോ കോളേജിന് സമീപം താമസിക്കുന്ന പരേതനായ ഡോ. പി. മുഹമ്മദ് ബഷീറിന്റേയും (പിച്ചാംകണ്ടി - മുന്‍ തച്ചണ്ണ സ്വദേശി) ചെലവൂര്‍ ഉസ്താദ് സി.എം.എം ഗുരുക്കളുടെ മകളായ ഹാജറയുടെയും മകനാണ്.
യുവജനങ്ങള്‍ക്കിടയിലും ജീവകാരുണ്യ രംഗത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഡോ. റാഷിമിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നാടും സുഹൃത്തുക്കളും കടുത്ത ദുഃഖത്തിലാണ്. സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് ലഭ്യമാകും.
Related News