l o a d i n g

ഗൾഫ്

ഉമ്മന്‍ ചാണ്ടി ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്ന ജനനായകന്‍: ജിദ്ദ വായനക്കൂട്ടം അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 22, 2026

ജിദ്ദ: ജനക്കൂട്ടത്തെ ശ്വാസമാക്കി മാറ്റി, മലയാളികളുടെ മനസ്സില്‍ കാരുണ്യത്തിന്റെ നിറകുടമായി പ്രകാശിച്ച് വിടപറഞ്ഞ ജനനായകന്‍ ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജിദ്ദ വായനക്കൂട്ടത്തിന്റെ പ്രതിവാര വായന സദസ്സില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.

ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എന്‍ജിനീയര്‍ ഇക്ബാല്‍ പൊക്കുന്ന് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഉമ്മന്‍ ചാണ്ടിയുടെ ജീവചരിത്രം രേഖപ്പെടുത്തിയ പ്രശസ്ത ഗ്രന്ഥങ്ങളായ 'കാലം സാക്ഷി', 'ഗ്രേസസ് വോയിസ്' എന്നിവയുടെ വായനാനുഭവങ്ങള്‍ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. പുതുപ്പള്ളി എന്ന ഗ്രാമത്തില്‍ നിന്ന് തുടങ്ങി അരനൂറ്റാണ്ടിലധികം കാലം കേരള രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ ഒരത്ഭുതമാണ് ഉമ്മന്‍ ചാണ്ടിയുടെ ജീവിതമെന്ന് അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പൊതുജനസേവനത്തിനുള്ള പുരസ്‌കാരം കേരളത്തിലേക്ക് എത്തിച്ച 'ജനസമ്പര്‍ക്ക പരിപാടി' ലോകചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്തതാണെന്നും ഇക്ബാല്‍ പൊക്കുന്ന് അനുസ്മരിച്ചു.

ചടങ്ങില്‍ ജിദ്ദ വായനക്കൂട്ടം സാരഥി കെ.ടി.എ. മുനീര്‍ അധ്യക്ഷത വഹിച്ചു. ജനങ്ങള്‍ക്കിടയില്‍ ജീവിച്ച്, ജനങ്ങള്‍ക്ക് വേണ്ടി മാത്രം തുടിച്ച ആ വലിയ ഹൃദയം ഇനിയില്ല എന്ന് വിശ്വസിക്കാന്‍ പ്രവാസ ലോകത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. സ്‌നേഹം കൊണ്ട് ജനഹൃദയങ്ങളില്‍ സാമ്രാജ്യം തീര്‍ത്ത ഒരേയൊരു രാജാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും, അധികാരത്തിന്റെ പ്രോട്ടോക്കോളുകളല്ല, ജനങ്ങളുടെ പുഞ്ചിരിയായിരുന്നു അദ്ദേഹത്തിന്റെ വജ്രായുധമെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. 2017-ല്‍ ഉമ്മന്‍ ചാണ്ടി ജിദ്ദയില്‍ നടത്തിയ സന്ദര്‍ശനത്തിന് ചുക്കാന്‍ പിടിക്കാന്‍ സാധിച്ചത് ജീവിതത്തിലെ ഏറ്റവും ധന്യമായ ഓര്‍മ്മയായി കരുതുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ നൗഷാദ് അടൂര്‍, അനില്‍കുമാര്‍ ചക്കരക്കല്‍, നാസ്സര്‍ സൈന്‍, മുജീബ് മൂത്തേടത്ത്, അനില്‍ മുഹമ്മദ് അമ്പലപ്പള്ളി, ഗഫൂര്‍ വണ്ടൂര്‍, ഷറഫുദീന്‍ പാലക്കാട് എന്നിവര്‍ ഉമ്മന്‍ ചാണ്ടിയുമായുള്ള പ്രവാസ ലോകത്തിന്റെ ആത്മബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളെക്കുറിച്ചും സംസാരിച്ചു.

ഫോട്ടോ:

ജിദ്ദ വായനക്കൂട്ടം സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എന്‍ജിനീയര്‍ ഇക്ബാല്‍ പൊക്കുന്ന് അനുസ്മരണ പ്രഭാഷണം നടത്തുന്നു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026