l o a d i n g

ഗൾഫ്

നാല് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ഹാഷിം പാപ്പിനശ്ശേരിക്ക് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ യാത്രയയപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 22, 2026

റിയാദ്: നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട് ജന്മനാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നിര്‍വാഹക സമിതി അംഗവും ഒഐസിസി കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റുമായ ഹാഷിം പാപ്പിനശ്ശേരിക്ക് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പ് നല്‍കി. ബത്ഹയിലെ സബര്‍മതി ഹാളില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്ന് അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ കമ്മിറ്റി അംഗം അസ്‌കര്‍ കണ്ണൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

നാല്പത് വര്‍ഷത്തെ സൗദി അറേബ്യയിലെ പ്രവാസജീവിതത്തിനൊപ്പം ഒഐസിസിയുടെ വിവിധ ഘടകങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുകയും സംഘടനയുടെ വളര്‍ച്ചയ്ക്കും പ്രവാസി സമൂഹത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വിലപ്പെട്ട സംഭാവനകള്‍ നല്‍കുകയും ചെയ്ത വ്യക്തിത്വമാണ് ഹാഷിം പാപ്പിനശ്ശേരിയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സംഘടനാ പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ഥതയും സഹപ്രവര്‍ത്തകരുമായുള്ള സൗഹൃദവും പുതിയ തലമുറയ്ക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ഭാരവാഹികളായ ഷംനാദ് കരുനാഗപ്പള്ളി, സന്തോഷ് വിളയില്‍, റഹ്‌മാന്‍ മുനമ്പത്ത്, ബാലു കുട്ടന്‍, സന്തോഷ് ബാബു കണ്ണൂര്‍, മാള മുഹിയുദ്ദീന്‍, ഷാജി സോന, ഷാജി മഠത്തില്‍, ഒമര്‍ ഷെരീഫ്, ബഷീര്‍ കോട്ടയം, കമാറുദ്ദീന്‍ താമരക്കുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹാഷിം പാപ്പിനശ്ശേരിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളും പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധതയും പ്രസംഗകര്‍ പ്രത്യേകം അനുസ്മരിച്ചു.

മറുപടി പ്രസംഗത്തില്‍ അദ്ദേഹം തന്റെ നാല് പതിറ്റാണ്ട് നീണ്ട പ്രവാസജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചു. ഒഐസിസി നേതൃത്വവും സഹപ്രവര്‍ത്തകരും നല്‍കിയ പിന്തുണയാണ് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിലേക്ക് മടങ്ങുന്നുവെങ്കിലും സംഘടനയുമായുള്ള ആത്മബന്ധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്ന് അദ്ദേഹത്തിന് ഉപഹാരം നല്‍കി പ്രവര്‍ത്തകര്‍ ആദരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി മീഡിയ കണ്‍വീനര്‍ അശ്‌റഫ് മേച്ചേരി സ്വാഗതവും സെക്രട്ടറി സൈഫ് കായംകുളം നന്ദിയും രേഖപ്പെടുത്തി. ഹാഷിം കണ്ണാടിപ്പറമ്പ്, രാജു തൃശൂര്‍, ഷബീര്‍ മണ്ണാര്‍ക്കാട്, ഹാഷിം ആലപ്പുഴ, സിദ്ദീഖ് പന്നിയങ്കര, ടോം ചാമക്കാലയില്‍, ഷിബു ഉസ്മാന്‍, റഫീഖ് പട്ടാമ്പി, ഷാജഹാന്‍ പാണ്ട, ഷാനവാസ് ഇടുക്കി, നേവല്‍ ഗുരുവായൂര്‍, ഷഫീഖ് കണ്ണൂര്‍, മുജീബ് കെ.എം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026