l o a d i n g

ഇന്ത്യ

പ്രധാനമന്ത്രിയുടെ ഫാസ്റ്റ് ട്രാക്ക് കോടതി പ്രഖ്യാപന ശേഷവും ജന്തര്‍മന്തര്‍ പ്രക്ഷോഭത്തിന് അയവില്ല; വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം സഭയില്‍ ബഹളം വച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 23, 2026

ന്യൂഡല്‍ഹി: നീറ്റ്-യു.ജി 2026 പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹി ജന്തര്‍മന്തറില്‍ പ്രതിഷേധം ശക്തമാകുന്നതിനിടയില്‍, കുറ്റക്കാര്‍ക്കെതിരെ ശക്തവും വേഗത്തിലുള്ളതുമായ നടപടികള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. യുവാക്കളുടെ ഭാവിക്കും ക്ഷേമത്തിനുമാണ് പ്രഥമ പരിഗണനയെന്നും, ചോദ്യപ്പേ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള തുടര്‍ച്ചയായ നടപടികളുടെ ഭാഗമാണിത്. നമ്മുടെ യുവജനങ്ങളുടെ ഭാവി തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഈ വിഷയത്തില്‍ പ്രധാനനമന്ത്രിയുടെ പ്രതികരണം ഇതാദ്യമാണ്. എന്നാല്‍, പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന 'കോക്രോച്ച് ജനതാ പാര്‍ട്ടി' കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ചു. 'ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെക്കണം' എന്ന് സി.ജെ.പി എക്‌സില്‍ കുറിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം സഭയില്‍ ബഹളം വച്ചു. പ്രതിപക്ഷ ബഹളത്തിന് പിന്നാലെ സഭാ നടപടികള്‍ നിര്‍ത്തിവച്ചു. ഉച്ചയ്ക്ക് 12 മണി വരെയാണ് സഭ പിരിഞ്ഞത്. നീറ്റ് ചോദ്യച്ചോര്‍ച്ച വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു. വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി. രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് നോട്ടിസ് നല്‍കിയത്. തുടര്‍ന്ന് പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ വാക്‌പോരുമായി ഭരണപക്ഷവും പ്രതിപക്ഷവും നിലയുറപ്പിച്ചു. ഇത് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കി.

ജന്തര്‍മന്തറിലെ പ്രതിഷേധങ്ങള്‍ തുടരുന്നു
നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചാ വിവാദത്തില്‍ പ്രതിഷേധിച്ചു ജന്തര്‍മന്തറില്‍ ഇന്നും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തിച്ചേര്‍ന്നു. പ്രക്ഷോഭകാരികളുടെ സിറ്റിംഗ് ധര്‍ണ്ണ കണിലെടുത്ത് ജന്തര്‍മന്തറിലും പരിസരങ്ങളിലും വന്‍ പോലീസ് സന്നാഹത്തെ വിന്യവിച്ചിട്ടുണ്ട്. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്. ജൂലൈ 20-ന് ജന്തര്‍മന്തറില്‍ ഒത്തുകൂടിയ വിദ്യാര്‍ത്ഥികള്‍ 'സന്‍സദ് ചലോ' മാര്‍ച്ചുമായി മുന്നോട്ടുപോയിരുന്നു. ഇതിനിടയിലുണ്ടായ സംഭവവികാസങ്ങള്‍ക്ക് പിന്നാലെ ജന്തര്‍മന്തറില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതായി സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ആരോപിച്ചു. സര്‍ക്കാര്‍ പുതിയൊരു അടിച്ചമര്‍ത്തലിന് പദ്ധതിയിടുന്നുണ്ടോ എന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍
ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് മേദാന്ത ഹോസ്പിറ്റലിലേക്ക് മാറ്റിയ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ സന്ദര്‍ശിക്കുകയും നിരാഹാര സമരം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഏകീകൃത വിദ്യാഭ്യാസ പരിഷ്‌കരണങ്ങളും മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് ജൂണ്‍ അവസാനം മുതല്‍ സോനം വാങ്ചുക്ക് സമരത്തിലാണ്. എല്ലാ വിഷയങ്ങളിലും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും, സോനം വാങ്ചുക്ക് അയച്ച തുറന്ന കത്തിന് മറുപടി നല്‍കി ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുമെന്നും ജെ.പി. നഡ്ഡ വ്യക്തമാക്കി.

പ്രതിപക്ഷ നിലപാടുകള്‍
പ്രിയങ്ക ഗാന്ധി: പ്രധാനമന്ത്രിയുടെ ഫാസ്റ്റ് ട്രാക്ക് കോടതി പ്രഖ്യാപനത്തോട് പ്രതികരിച്ച കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധി, 'ഇതാണ് നേതൃപാടവം കാണിക്കേണ്ടതിനുള്ള സമയം. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകൂ. വിദ്യാര്‍ത്ഥികള്‍ക്ക് സിസ്റ്റത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു,' എന്ന് വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി: യുവജനങ്ങളുടെ ഭാവി ഏറ്റവും കൂടുതല്‍ തകര്‍ത്തത് നിങ്ങളാണ്. വിദ്യാഭ്യാസ സമ്പ്രദായത്തെയാകെ തകര്‍ത്തെറിഞ്ഞ പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും, ധര്‍മ്മേന്ദ്ര പ്രധാനെ പുറത്താക്കണമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ വ്യക്തമാണ്: 1. ധര്‍മ്മേന്ദ്ര പ്രധാനെ പുറത്താക്കുക, 2. വിദ്യാര്‍ത്ഥികളോട് മാപ്പ് പറയുക, 3. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുക.

ജൂലൈ 20-ലെ 'സന്‍സദ് ചലോ' മാര്‍ച്ചിലെ അക്രമ സംഭവങ്ങളില്‍ എന്‍.ഐ.എ (ചകഅ) അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായയും ജസ്റ്റിസ് തേജസ് കര്‍രിയയും അടങ്ങിയ ബെഞ്ച് ഇന്നു പരിഗണിക്കും.


നീറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് ഭരണപക്ഷം അറിയിച്ചു. ചോദ്യോത്തര വേള കഴിഞ്ഞതിന് ശേഷം വിഷയം ചര്‍ച്ചയ്‌ക്കെടുക്കാമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും സഭാ നടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും ബഹളംവച്ചു. പിന്നാലെ സഭാ നടപടികള്‍ നിര്‍ത്തിവച്ചു. ഉച്ചയ്ക്ക് 12 മണി വരെയാണ് സഭ പിരിഞ്ഞത്.

Latest News

ഗോളിയെ മാറ്റിയത് തിരിച്ചടിയായി, ഇഞ്ചുറി ടൈമില്‍ മലപ്പുറത്തിന് തിരിച്ചടി
ഗോളിയെ മാറ്റിയത് തിരിച്ചടിയായി, ഇഞ്ചുറി ടൈമില്‍ മലപ്പുറത്തിന് തിരിച്ചടി
September 28, 2026
അമ്മയുടെ മരണവിവരം അറിഞ്ഞ് ദുബായില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
അമ്മയുടെ മരണവിവരം അറിഞ്ഞ് ദുബായില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
September 27, 2026
അറബ് ഇശല്‍ നൈറ്റ്-2026: വിവിധ മത്സരങ്ങളും സംഗീതവിരുന്നും കൊണ്ട് ശ്രദ്ധേയമായി
അറബ് ഇശല്‍ നൈറ്റ്-2026: വിവിധ മത്സരങ്ങളും സംഗീതവിരുന്നും കൊണ്ട് ശ്രദ്ധേയമായി
September 27, 2026
ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍; യു.എസിന്റെ ഔദ്യോഗിക പ്രതികരണം കാത്ത് ഇറാന്‍
ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍; യു.എസിന്റെ ഔദ്യോഗിക പ്രതികരണം കാത്ത് ഇറാന്‍
September 27, 2026
ജിജി തോംസനെതിരെ ബി.ജെ.പി, പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു, ഉന്നത പദവി നല്‍കി
ജിജി തോംസനെതിരെ ബി.ജെ.പി, പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു, ഉന്നത പദവി നല്‍കി
September 27, 2026
റിയാദിലെ വിദ്യാലയങ്ങള്‍ ഒരാഴ്ച ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി; യെമന്‍ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ
റിയാദിലെ വിദ്യാലയങ്ങള്‍ ഒരാഴ്ച ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി; യെമന്‍ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ
September 27, 2026
വോട്ടുകൊള്ളയില്‍ മൗനത്തിലൊളിച്ച് പ്രധാനമന്ത്രി
വോട്ടുകൊള്ളയില്‍ മൗനത്തിലൊളിച്ച് പ്രധാനമന്ത്രി
September 27, 2026
ദമ്മാമില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി
ദമ്മാമില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി
September 27, 2026
സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠന്‍ എം.പി
സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠന്‍ എം.പി
September 27, 2026
സിന്ധു, ഉന്നതി പുറത്ത്,  ബാഡ്മിന്റണില്‍ നിരാശ
സിന്ധു, ഉന്നതി പുറത്ത്, ബാഡ്മിന്റണില്‍ നിരാശ
September 27, 2026