l o a d i n g

ഇന്ത്യ

പാറ്റകളെന്ന് വിളിച്ചത് വ്യാജ അഭിഭാഷകരെ, യുവാക്കളോട് ബഹുമാനം- ചീഫ് ജസ്റ്റിസ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 25, 2026

ന്യൂഡല്‍ഹി: പാറ്റകളെന്നു വിശേഷിപ്പിച്ചത് യുവാക്കളെയല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വ്യാജ ഡിഗ്രിയുമായി പ്രാക്ടീസിനെത്തുന്ന അഭിഭാഷകരെയാണ് പാറ്റകളെന്ന് വിളിച്ചത്. രാജ്യത്തെ യുവാക്കളോട് തനിക്ക് ബഹുമാനമാണ്. യുവാക്കള്‍ക്ക് നിയമപരമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കണമെന്ന് തോന്നുന്ന എന്തെങ്കിലും പരാതികളുണ്ടെങ്കില്‍, സുപ്രീംകോടതിയുടെ വാതിലുകള്‍ അവര്‍ക്കായി എപ്പോഴും തുറന്നിട്ടിരിക്കുന്നു. രാജ്യത്തെ യുവജനങ്ങളില്‍നിന്നാണ് താന്‍ കരുത്താര്‍ജിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈവര്‍ഷം മേയ് 15-ന് നടന്ന ഒരു ഹിയറിങ്ങിനിടെയാണ് ജോലിയില്ലാത്ത യുവാക്കളെ പാറ്റകളുമായി താരതമ്യം ചെയ്തുള്ള ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശമുണ്ടായത്. ഇത് വലിയ പ്രതിഷേധത്തിനിടയാക്കുകയും കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി.) എന്ന യുവസംഘടനയുടെ രൂപവത്കരണത്തിലേക്ക് നയിക്കുകയും ചെയ്തു. പിന്നീട് ചീഫ് ജസ്റ്റിസ് തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി ഉദ്ധരിച്ചതായണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

അതിനിടെ സി.ജെ.പി മാര്‍ച്ചിനെതിരേയുണ്ടായ പോലീസ് അതിക്രമത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ഹരജി ഉടന്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞെന്ന മാധ്യമ റിപ്പോര്‍ട്ടുകളും ചീഫ് ജസ്റ്റിസ് തള്ളി. അതിന്റെ വീഡിയോ കാണാന്‍ താത്പര്യമില്ലെന്നും സമയം പാഴാക്കരുതെന്നും പറഞ്ഞാണ് ഹരജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയത്. എന്നാല്‍, അത് ഹരജി ആയിരുന്നില്ലെന്നും നിവേദനം മാത്രമായിരുന്നെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അന്നുരാവിലെ പത്തുവരെ അങ്ങനെയൊരു ഹരജി ലഭിച്ചിട്ടില്ല. അതൊരു നിവേദനം മാത്രമായിരുന്നു. അതിനെ എങ്ങനെയാണ് റിട്ട് ഹരജിയായി പരിഗണിക്കുക. അപ്പോഴേക്കും മാധ്യമങ്ങള്‍ അശ്രദ്ധമായി റിപ്പോര്‍ട്ട് ചെയ്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബുധനാഴ്ചയാണ് ഹരജി ഉടന്‍ പരിഗണിക്കണമെന്ന് അഭിഭാഷകന്‍ അഭ്യര്‍ഥിച്ചത്. അപ്പോഴാണ് അതൊന്നും കാണാന്‍ താത്പര്യമില്ലെന്നും സമയം പാഴാക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞത്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026