l o a d i n g

ഇന്ത്യ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രഹ്ലാദ് ജോഷി ചുമതലയേറ്റു; ധര്‍മേന്ദ്ര പ്രധാനിന്റെ രാജി സ്വീകരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 25, 2026

ന്യൂഡല്‍ഹി: പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെയും നീറ്റ് ക്രമക്കേടുകളെയും തുടര്‍ന്നുണ്ടായ ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു. അദ്ദേഹത്തിന്റെ രാജി രാഷ്ട്രപതി ഭവന്‍ സ്വീകരിച്ചു. തുടര്‍ന്ന് കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രിയായ പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ വകുപ്പിന്റെ അധിക ചുമതല നല്‍കിക്കൊണ്ട് രാഷ്ട്രപതിയുടെ ഓഫീസ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.

ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ പരീക്ഷാ ചോര്‍ച്ചയ്‌ക്കെതിരെ സി.ജെ.പിയുടെ (CJP) നേതൃത്വത്തില്‍ നടന്നു വന്ന സമരത്തിന്റെ 35-ാം ദിവസമാണ് 57 കാരനായ ധര്‍മേന്ദ്ര പ്രധാന്‍ രാജി പ്രഖ്യാപിച്ചത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു മന്ത്രിയുടെ രാജി. രാജ്യവിരുദ്ധ ശക്തികള്‍ ഈ സാഹചര്യം മുതലെടുക്കുന്നത് തടയാനാണ് താന്‍ പദവി ഒിയഴിയുന്നതെന്ന് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചുകൊണ്ട് വ്യക്തമാക്കി.

'നാലു പതിറ്റാണ്ടിലേറെയായി വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ എന്നിവയ്ക്കായി ഞാന്‍ എന്റെ ജീവിതം മാറ്റിവെച്ചു. ശക്തവും ഉള്‍ക്കൊള്ളുന്നതും ദീര്‍ഘവീക്ഷണമുള്ളതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ശക്തമായ ഒരു രാജ്യത്തിന്റെ അടിത്തറയെന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു.' - ധര്‍മേന്ദ്ര പ്രധാന്‍

സമരം പിന്‍വലിച്ചു
ധര്‍മേന്ദ്ര പ്രധാനിന്റെ രാജിക്ക് പിന്നാലെ, സമരത്തിന് നേതൃത്വം നല്‍കിയ സി.ജെ.പി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിംഗ് എന്നിവരുമായി ചേര്‍ന്ന് സംയുക്ത വാര്‍ത്താസമ്മേളനം നടത്തി. സമരക്കാരുടെ എല്ലാ ആവശ്യങ്ങളും അനുഭാവപൂര്‍വം പരിഗണിക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പിനെത്തുടര്‍ന്ന് 'സദുദ്ദേശ്യത്തോടെ' സമരം അവസാനിപ്പിക്കുന്നതായി അവര്‍ പ്രഖ്യാപിച്ചു. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി അടുത്തിടെ ഇന്ത്യയില്‍ തിരിച്ചെത്തിയ അഭിജീത് ദിപ്‌കെ രൂപീകരിച്ച സംഘടനയാണ് സി.ജെ.പി.

സര്‍ക്കാരിന്റെ പ്രതികരണം
വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും, സമരത്തെ 'സാമൂഹ്യവിരുദ്ധ ശക്തികള്‍' ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പ്രഹ്ലാദ് ജോഷി പ്രതികരിച്ചു. വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്താനും യുവജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാനുമാണ് സര്‍ക്കാര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

'മോദി സര്‍ക്കാര്‍ എപ്പോഴും വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഒപ്പമുണ്ട്. അവരുടെ ഭാവിയെ ബാധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ക്കോ അനീതികള്‍ക്കോ എതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്,' പ്രഹ്ലാദ് ജോഷി പറഞ്ഞു. സമാധാനപരമായി സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ അവകാശവുമുണ്ട്. എന്നാല്‍ സമരത്തെ അട്ടിമറിക്കാന്‍ ചില സാമൂഹ്യവിരുദ്ധ ശക്തികള്‍ ശ്രമിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജോഷി ആവശ്യപ്പെട്ടു. പ്രധാന്‍ രാജിവെക്കുകയും സി.ജെ.പി സമരം പിന്‍വലിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നല്‍കി ഉത്തരവിറങ്ങിയത്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026