ജിദ്ദ: ജിദ്ദയില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് നിര്യാതനായി. തിരൂരങ്ങാടി വെന്നിയ്യൂര്‍ സ്വദേശി ആങ്ങാടന്‍ മുഹമ്മദ് റിയാസ് (32) ആണ് മരിച്ചത്. ജിദ്ദ അനാകിഷ് ശാറാ മക്കറോണയില്‍ അബൂബക്കര്‍ സിദ്ദിഖ് മസ്ജിദിന് സമീപമായിരുന്നു താമസം. കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് ശറഫിയ അബീര്‍ ക്ലിനിക്കില്‍ വച്ചാണ് മരണമടഞ്ഞത്. മരണാനന്തര നടപടികള്‍ക്കും മറ്റ് സഹായങ്ങള്‍ക്കുമായി ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്. ഭാര്യയും ഒരു കുട്ടിയുമുണ്ട്.
Related News