l o a d i n g

ഗൾഫ്

ഹദീസ് പഠനവഴിയില്‍ സൗദി അറേബ്യയുടെ സേവനം മഹത്തരം: ഫൈസല്‍ മൗലവി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 26, 2026

ജിദ്ദ: ഇസ്ലാമിന്റെ മൂലപ്രമാണങ്ങളില്‍ രണ്ടാമത്തേതായ ഹദീസുകളുടെ പഠനത്തിനും ഗവേഷണത്തിനും മറ്റുമായി സൗദി അറേബ്യ ഒരുക്കുന്ന സംവിധാനങ്ങളും സൗകര്യങ്ങളും അതിന് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പ്രോത്സാഹനവും മഹത്തരമാണെന്ന് ജാമിഅ അല്‍ഹിന്ത് അല്‍ ഇസ്ലാമിയ്യ ഡയറക്ടര്‍ ഫൈസല്‍ മൗലവി പുതുപ്പറമ്പ് പറഞ്ഞു. അനസ് ബിന്‍ മാലിക് സെന്റര്‍ ഒരുക്കിയ വിജ്ഞാന വേദിയില്‍ 'ആദര്‍ശ വിശുദ്ധി; പഠനം പ്രവര്‍ത്തനം' എന്ന വിഷയത്തില്‍ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഹദീസ് പഠനങ്ങള്‍ക്ക് മാത്രമായി ആരംഭിച്ച പ്രഥമ സംരംഭമായ ദാറുല്‍ ഹദീസിലെ പത്തോളം വിദ്യാര്‍ത്ഥികളുമായി സൗദിയിലെ വിവിധ പ്രദേശങ്ങളിലെ ഹദീസ് പഠനകേന്ദ്രങ്ങളും മറ്റും സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ജിദ്ദയില്‍ എത്തിച്ചേര്‍ന്നത്. സന്ദര്‍ശനത്തിനിടയില്‍ സൗദിയിലെ പണ്ഡിതന്മാരുടെ നഗരം എന്ന് വിശേഷിപ്പിക്കാവുന്ന അല്‍-ഖസീമില്‍ ഹദീസുകള്‍ മനഃപാഠമാക്കാനും പഠിക്കാനുമായി പ്രത്യേകം സംവിധാനിക്കപ്പെട്ട സ്ഥാപനങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ഷണം ലഭിച്ചതായി അദ്ദേഹം അറിയിച്ചു.

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം വിശ്വാസരംഗത്തെ വ്യതിയാനങ്ങളും പുഴുക്കുത്തുകളും തിരിച്ചറിഞ്ഞ് യഥാര്‍ത്ഥ വിശ്വാസത്തെ പുല്‍കാനും അത് പ്രബോധനം ചെയ്യുവാനും അതുവഴി ശാശ്വത വിജയം കരസ്ഥമാക്കുവാനും ആത്മീയജ്ഞാനം അനിവാര്യമാണ്. അത് ശരിയായ സ്രോതസ്സില്‍ നിന്നുതന്നെ നേടിയെടുക്കുക എന്നതും പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം തുടര്‍ന്നു. കേരളത്തില്‍ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുവാനും അതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കുമായി ധാരാളം സംരംഭങ്ങള്‍ നിലവിലുണ്ടെങ്കിലും ഹദീസുകള്‍ക്ക് മാത്രമായ പഠന സംരംഭങ്ങള്‍ ഇല്ല, എന്നാല്‍ സൗദി അറേബ്യ ആ വിഷയത്തില്‍ ബഹുദൂരം മുന്നിലാണ്. ആ മേഖലയില്‍ കേരളത്തിലെ തുടക്കക്കാരാകാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫൈസല്‍ മൗലവിയോടൊപ്പം ദാറുല്‍ ഹദീസിലെ പ്രധാനാധ്യാപകനായ മുബാറക് ഫൂരിയും സന്ദര്‍ശക സംഘത്തിലുണ്ട്. ദാറുല്‍ ഹദീസിലെ പ്രഥമ ബാച്ചില്‍ കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമുണ്ട്. മിക്ക വിദ്യാര്‍ത്ഥികളും ജാമിഅ അല്‍ ഹിന്ത് അല്‍ ഇസ്ലാമിയ്യയില്‍ നിന്നും അഞ്ച് വര്‍ഷത്തെ ഡിഗ്രി കോഴ്സും രണ്ട് വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേഷനും പൂര്‍ത്തീകരിച്ച ശേഷമാണ് ദാറുല്‍ ഹദീസില്‍ പഠനം ആരംഭിച്ചത് എന്നതും ശ്രദ്ധേയമാണ്.

ഷറഫിയ്യയിലെ അനസ് ബിന്‍ മാലിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സെന്റര്‍ മേധാവി ശൈഖ് ഫായിസ് അസ്സഹലി ഉദ്ഘാടനം ചെയ്തു. ജിദ്ദ ദഅ്വ കോര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുറഷീദ് ചേരൂര്‍ അധ്യക്ഷത വഹിച്ചു. അനസ് ബിന്‍ മാലിക് സെന്റര്‍ ദാഈ അബ്ദുറഊഫ് അല്‍ ഹികമി ദാറുല്‍ ഹദീസ് വിദ്യാര്‍ത്ഥികളെ സദസ്സിനു പരിചയപ്പെടുത്തി. വിദ്യാര്‍ത്ഥികള്‍ പഠനവഴിയിലെ തങ്ങളുടെ ഹൃദയഹാരിയായ അനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു. സദസ്യരുടെ സംശയങ്ങള്‍ക്ക് ഫൈസല്‍ മൗലവി മറുപടി പറഞ്ഞു. ജിദ്ദ ജാലിയാത് മലയാളവിഭാഗം പ്രബോധകന്‍ ഉമര്‍കോയ മദീനി അതിഥിയായി. ജെ.ഡി.സി.സി. ജനറല്‍ സെക്രട്ടറി ഫൈസല്‍ വാഴക്കാട്, ട്രഷര്‍ നബീല്‍ പാലപ്പറ്റ, സെക്രട്ടറിമാരായ റൗനഖ് ഓടക്കല്‍, സല്‍മാനുല്‍ ഫാരിസ്, റഫീഖ് ഇരിവേറ്റി തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ജെ.ഡി.സി.സി. എഡ്യുക്കേഷന്‍ വിംഗ് സെക്രട്ടറി നൗഫല്‍ പീടിയേക്കല്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഇഖ്ബാല്‍ തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026