l o a d i n g

ഗൾഫ്

ലോക മുസ്ലിം പണ്ഡിത സഭയായ റാബിത്വയിലെ സ്ഥിരാംഗമായിരുന്ന പ്രൊഫസര്‍ ആലിക്കുട്ടി ഉസ്താദിന്റെ വേര്‍പാട് തീരാനഷ്ടം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 26, 2026

ജിദ്ദ: അന്തരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ശൈഖുല്‍ ജാമിഅയുമായ മര്‍ഹൂം കെ. ആലിക്കുട്ടി മുസ്ലിയാരുടെ അനുസ്മരണ യോഗം ജിദ്ദ ഷറഫിയ്യ ദാറുസ്സലാം വില്ലയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങളുടെ (എസ്.ഐ.സി. ജിദ്ദാ കമ്മിറ്റി പ്രസിഡന്റ്) അധ്യക്ഷതയില്‍ എസ്.ഐ.സി. സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

അഗാധ പാണ്ഡിത്യവും സ്വതസിദ്ധമായ വിനയവും കൊണ്ട് ശ്രദ്ധേയമായിരുന്നു പ്രൊഫസര്‍ ആലിക്കുട്ടി ഉസ്താദിന്റെ ജീവിതം. ചെറുപ്പം മുതല്‍ തന്നെ വൈജ്ഞാനിക മേഖലയില്‍ തന്റേതായൊരിടം കണ്ടെത്താനും അതുവഴി ആയിരക്കണക്കിന് ശിഷ്യന്മാര്‍ക്ക് വഴിവെളിച്ചം നല്‍കാനും അദ്ദേഹത്തിന് സാധിച്ചു. തന്റെ ജീവിതകാലത്ത് സമസ്തയിലും വൈജ്ഞാനിക മേഖലകളിലും, വിശിഷ്യാ ഉമ്മുല്‍ മദാരിസായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലും പ്രൊഫസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രസിദ്ധീകരണ രംഗത്തും വിവിധ പുസ്തകരചനകള്‍ നടത്തി ഉസ്താദ് തന്റേതായ കഴിവ് തെളിയിച്ചിട്ടുണ്ട്. ലോക മുസ്ലിം പണ്ഡിതസഭയായ റാബിത്വയിലെ സ്ഥിരാംഗമായിരുന്ന അദ്ദേഹം സംഘടനയുടെ പല അന്താരാഷ്ട്ര സമ്മേളനങ്ങളിലും അവതരിപ്പിച്ച പ്രബന്ധങ്ങള്‍ ശ്രദ്ധേയമായിരുന്നു. സൗദിയിലെ സമസ്തയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 2018-ല്‍ നിലവില്‍വന്ന സമസ്തയുടെ പ്രഥമ പ്രവാസി പോഷകഘടകമായ എസ്.ഐ.സി. സൗദി നാഷണല്‍ കമ്മിറ്റിയുടെ പ്രഖ്യാപനം പരിശുദ്ധ മദീനയില്‍വച്ച് നടത്തിയത് ഉസ്താദ് അവറുകളായിരുന്നുവെന്ന് സയ്യിദ് ഉബൈദ് തങ്ങള്‍ അനുസ്മരിച്ചു.

സൗദി കെ.എം.സി.സി. നാഷണല്‍ ട്രഷറര്‍ അഹമ്മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര (കെ.എം.സി.സി. ജിദ്ദ പ്രസിഡന്റ്), കെ.എം.സി.സി. സീനിയര്‍ നേതാവ് ടി.എം.എ. റഊഫ്, വി.പി. മുസ്തഫ (കെ.എം.സി.സി. ജിദ്ദ ജനറല്‍ സെക്രട്ടറി), അബ്ദുല്‍ നാസര്‍ കോഴിത്തോടി (ഒ.ഐ.സി.സി. കോഴിക്കോട് ജില്ലാ പ്രസിഡന്റ്) എന്നിവര്‍ അനുസ്മരിച്ചു സംസാരിച്ചു.

എം.എ. കോയ മൂന്നിയൂര്‍, സിദ്ധീഖ് ഹാജി വടകര (ജീപാസ്), കെ.പി. അബ്ദുല്‍ റഹ്‌മാന്‍ ഹാജി കൊണ്ടോട്ടി, ഹൈദര്‍ ദാരിമി തുവ്വൂര്‍, സുലൈമാന്‍ മുസ്ലിയാര്‍ ആലുവ, എന്‍ജിനീയര്‍ ജാബിര്‍ നാദാപുരം, അന്‍വര്‍ ഹുദവി വേങ്ങര, ദില്‍ഷാദ് കാടാമ്പുഴ, മൊയ്ദീന്‍ കുട്ടി അരിമ്പ്ര, അബ്ദുല്‍ മുസവ്വിര്‍, മഹ്ശൂബ് കോഴിക്കോട്, ഹാഷ്മി കിഴിശ്ശേരി, ഹുസൈന്‍ പാതിരമണ്ണ, അബ്ദുല്‍ ലത്തീഫ് വെന്നിയൂര്‍, സലീം മലയില്‍ അമ്മിനിക്കാട്, ലത്തീഫ് മുസ്ലിയാരങ്ങാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

അഹ്‌മദ് റഹ്‌മാനി, മുഹമ്മദലി മുസ്ലിയാര്‍ വെട്ടത്തൂര്‍, അഷ്റഫ് ദാരിമി മണ്ണാര്‍ക്കാട് എന്നിവര്‍ പ്രാര്‍ത്ഥനാ സദസ്സിന് നേതൃത്വം നല്‍കി. അബൂബക്കര്‍ ദാരിമി ആലമ്പാടി (എസ്.ഐ.സി. സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്) സ്വാഗതവും സൗദി നാഷണല്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ മുഹമ്മദ് റഫീഖ് കൂളത്ത് നന്ദിയും പറഞ്ഞു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026