റിയാദ്: സൗദി അറേബ്യയിലെ റിയാദ്-ദമ്മാം ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ പത്തനംതിട്ട സ്വദേശി മരിച്ചു. റാന്നി പൂഭരണിയില്‍ രാജേഷ് കുമാര്‍ (42) ആണ് മരിച്ചത്. റിയാദില്‍ നിന്നും അല്‍ഹസയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്ന ഹെവി വാഹനം റുമാഹില്‍ വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഡ്രൈവിങ്ങിനിടയില്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് മൃതദേഹം റുമാഹ് ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. മരണപ്പെട്ട രാജേഷിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികള്‍ക്കും സാങ്കേതിക സഹായങ്ങള്‍ക്കുമായി വെല്‍ഫെയര്‍ വിംഗ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി രംഗത്തുണ്ട്.
Related News