l o a d i n g

ഗൾഫ്

'ഓപ്പറേഷന്‍ തൂഫാന്‍' ക്യാമ്പയിന് ഐക്യദാര്‍ഢ്യം; ഒഐസിസി ഹഫര്‍ അല്‍-ബാത്തിന്‍ കമ്മിറ്റി ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയും ഉമ്മന്‍ ചാണ്ടി അനുസ്മരണവും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 27, 2026

ഹഫര്‍ അല്‍-ബാത്തിന്‍: കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍' ലഹരിവിരുദ്ധ ക്യാമ്പയിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒഐസിസി ഹഫര്‍ അല്‍-ബാത്തിന്‍ കമ്മിറ്റി ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയും മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചരമവാര്‍ഷിക അനുസ്മരണവും സംഘടിപ്പിച്ചു. ഒഐസിസി ഹഫര്‍ അല്‍-ബാത്തിന്‍ കമ്മിറ്റി പ്രസിഡന്റ് വിബിന്‍ മറ്റത്ത് അധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഈസ്റ്റേണ്‍ പ്രൊവിന്‍സ് സെക്രട്ടറി സലീം കീരിക്കാട് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ പോരാട്ടം സര്‍ക്കാര്‍ സംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും കുടുംബങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹിക-സാംസ്‌കാരിക സംഘടനകളും പ്രവാസി സമൂഹവും കൈകോര്‍ക്കുമ്പോഴേ ലഹരിമുക്ത സമൂഹം സൃഷ്ടിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

ഒഐസിസി ഈസ്റ്റേണ്‍ പ്രൊവിന്‍സ് ഭാരവാഹി ഇക്ബാല്‍ ആലപ്പുഴ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. ലഹരി ഉപയോഗത്തിന്റെ സാമൂഹിക, കുടുംബ, ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ വിശദീകരിച്ച അദ്ദേഹം, യുവതലമുറയെ ലഹരിയുടെ പിടിയില്‍ നിന്ന് സംരക്ഷിക്കുന്നതിന് സമൂഹവും പ്രവാസി സംഘടനകളും കൂടുതല്‍ ജാഗ്രതയോടെയും ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്തു.

ജനറല്‍ സെക്രട്ടറി സൈഫുദ്ദീന്‍ പള്ളിമുക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അനൂപ് പ്രഭാകരന്‍, സജി പടിപ്പുര എന്നിവര്‍ സംസാരിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനകീയ നേതൃത്വവും പൊതുസേവന രംഗത്തെ നിസ്വാര്‍ത്ഥ സേവനങ്ങളും അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ യോഗത്തില്‍ പങ്കുവെച്ചു.

ലഹരിക്കെതിരായ പോരാട്ടത്തില്‍ സമൂഹവും പ്രവാസികളും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ചും കുടുംബങ്ങളിലും സമൂഹത്തിലും ബോധവല്‍ക്കരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യോഗം വിശദമായി ചര്‍ച്ച ചെയ്തു. യുവതലമുറയെ ലഹരിയുടെ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.

നിസാം കരുനാഗപ്പള്ളി സ്വാഗതവും റാഫി പരുതൂര്‍ നന്ദിയും രേഖപ്പെടുത്തി. ജിതേഷ് തെരുവത്ത്, ജോമോന്‍ ജോസഫ്, രതീഷ് ചിറക്കല്‍, സമദ് കരുനാഗപ്പള്ളി, ഉസ്മാന്‍ പള്ളങ്ങല്‍, മുഹമ്മദ് അസ്ലം, ജംഷാദ് അലി, സുനില്‍കുമാര്‍ വി.ബി, ഷാനവാസ് മതിലകം, അബ്ദുള്‍ ഗഫൂര്‍, റഷീദ് വി.പി, സാജിദ് കളത്തില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026