l o a d i n g

ഗൾഫ്

സൗദി അറേബ്യക്കുനേരെ ഇറാഖിൽ നിന്നുണ്ടായ ഡ്രോൺ ആക്രമണത്തെ ഗൾഫ് രാജ്യങ്ങളും മുസ്ലിം വേൾഡ് ലീഗും അപലപിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 28, 2026

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാഖിലെ ഇറാന്‍ അനുകൂല മിലിഷ്യകള്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളെ ഗള്‍ഫ് രാജ്യങ്ങളും മുസ്ലിം വേള്‍ഡ് ലീഗും ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായി അവര്‍ വ്യക്തമാക്കി. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ എണ്ണ പ്ലാന്റുകളിലും റിയാദ് മേഖലയിലുമുള്ള കേന്ദ്രങ്ങളിലും ഇറാന്‍ അനുകൂല മിലിഷ്യകള്‍ ഡ്രോണ്‍ ആക്രമണത്തിന് ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്തും മുമ്പ് സൗദി അധികൃതര്‍ ഇവ തടഞ്ഞിരുന്നു.

ഈ ആക്രമണശ്രമം ഗുരുതരമായ പ്രകോപനമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും ജി.സി.സി സെക്രട്ടറി ജനറല്‍ ജാസെം അല്‍-ബുദൈവി വിശേഷിപ്പിച്ചു. സൗദിയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാന്‍ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ജി.സി.സിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

സൗദിയുടെ സുരക്ഷ കുവൈറ്റിന്റെയും ജി.സി.സിയുടെയും കൂടി സുരക്ഷയാണെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തെ കുവൈറ്റ്, ബഹ്‌റൈന്‍, ഒമാന്‍, യു.എഇ, സിറിയ, ഫെലസ്തീന്‍ എന്നീ രാജ്യങ്ങളും ശക്തമായി അപലപിച്ചു. ഇറാഖി മണ്ണില്‍ നിന്ന് അയല്‍രാജ്യങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടക്കുന്നത് തടയാന്‍ ഇറാഖ് നടപടിയെടുക്കണമെന്ന് ബഹ്‌റൈന്‍ ആവശ്യപ്പെട്ടു.

അന്വേഷണത്തിന് ഉത്തരവിട്ട് ഇറാഖ് പ്രധാനമന്ത്രി
സൗദി അറേബ്യയെ ലക്ഷ്യമിട്ട ഡ്രോണുകള്‍ ഇറാഖില്‍ നിന്നാണ് തൊടുത്തതെന്ന സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇറാഖ് പ്രധാനമന്ത്രി അലി അല്‍-സൈദി ഉത്തരവിട്ടു. എന്നാല്‍ സൗദിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇറാഖിലെ ഇറാന്‍ അനുകൂല സായുധ സംഘമായ 'ഇസ്ലാമിക് റെസിസ്റ്റന്‍സ് ഇന്‍ ഇറാഖ്' പ്രതികരിച്ചു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026