l o a d i n g

സാംസ്കാരികം

സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്റ്റംബര്‍ 23ന് തുടക്കമാകും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 29, 2026

ദമ്മാം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്റ്റംബര്‍ 23ന് ഔദ്യോഗിക തുടക്കമാകും. പ്രവാസ ഭൂമികയില്‍ മലയാളികള്‍ സംഘടിപ്പിക്കുന്നതില്‍ വെച്ചേറ്റവും ശ്രദ്ധേയമായ സാഹിത്യോത്സവം ഇത്തവണ ഒരു മാസം നീണ്ടുനില്‍ക്കും. സെപ്റ്റംബര്‍ 23ന് ആരംഭിച്ച് ഒക്ടോബര്‍ 31നാണ് സാഹിത്യോത്സവം സമാപിക്കുന്നത്.

സെപ്റ്റംബര്‍ 23ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ എം.എന്‍. കാരശ്ശേരി എസ്.എം.എല്‍.എഫ്. ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരിയും കവയത്രിയുമായ റോസ്‌മേരി, സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ വി.സി. അഭിലാഷ്, ഡോക്യുമെന്ററി സംവിധായിക ഷൈനി ബെഞ്ചമിന്‍, എഴുത്തുകാരിയും വിവര്‍ത്തകയുമായ ഷൈല രവീന്ദ്രന്‍ എന്നിവരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്ര ശില്‍പശാല, സാംസ്‌കാരിക പ്രഭാഷണം, പുസ്തക പ്രകാശനങ്ങള്‍, ഡോക്യുമെന്ററി പ്രദര്‍ശനം, ഗസല്‍ സന്ധ്യ തുടങ്ങിയ പരിപാടികള്‍ അരങ്ങേറും.

ഒക്ടോബര്‍ 9ന് നടക്കുന്ന കാവ്യോത്സവത്തില്‍ പ്രശസ്ത നടന്‍ ഇര്‍ഷാദ് അലി മുഖ്യാതിഥിയായിരിക്കും. പ്രവാസി കവികളുമായുള്ള മുഖാമുഖം, കവിതകള്‍ അവതരിപ്പിക്കുന്ന കവിതാസ്വാദന സദസ്സ്, കാവ്യസമാഹാരങ്ങളുടെ പവിലിയന്‍, കൂടാതെ ഇര്‍ഷാദ് അലിയുടെ 'പൂക്കാതിരിക്കാന്‍ എനിക്കാവാതില്ലേ' എന്ന കവിതാലാപനവും പറച്ചിലും പരിപാടിയും അരങ്ങേറും.

ഒക്ടോബര്‍ 16ന് നടക്കുന്ന ആര്‍ട്ട് ഫെസ്റ്റിനോടനുബന്ധിച്ച ചിത്രരചന ശില്‍പശാലയില്‍ പ്രശസ്ത എഴുത്തുകാരനും ചിത്രകാരനുമായ മുക്താര്‍ ഉദരംപൊയില്‍ മുഖ്യാതിഥിയാകും. 'മലയാള സാഹിത്യം' എന്ന വിഷയത്തെ ആസ്പദമാക്കി തത്സമയ ചിത്രരചന, പ്രമുഖ പ്രവാസി ചിത്രകാരന്മാരുടെ ചിത്രപ്രദര്‍ശനം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി മത്സരങ്ങള്‍, 'വരയിടം' തുടങ്ങിയ പരിപാടികള്‍ ആര്‍ട്ട് ഫെസ്റ്റിന്റെ ഭാഗമാകും.

ഒക്ടോബര്‍ 29, 30, 31 തീയതികളിലായി നടക്കുന്ന സമാപന സമ്മേളനത്തില്‍ സത്യന്‍ അന്തിക്കാട്, ടി.ഡി. രാമകൃഷ്ണന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, പ്രൊഫ. വീരാന്‍കുട്ടി, ഇന്ദു മേനോന്‍ എന്നിവരും പ്രവാസലോകത്തെ പ്രമുഖ എഴുത്തുകാരും പങ്കെടുക്കും. വിവിധ വിഷയങ്ങളിലായി പത്തോളം ചര്‍ച്ചാസെഷനുകള്‍, പുസ്തകമേള, പുസ്തകപ്രകാശനങ്ങള്‍, സമാജത്തിന്റെ പത്താം വാര്‍ഷിക സുവനീര്‍ പ്രകാശനം എന്നിവയും സമാപന പരിപാടികളുടെ ഭാഗമായി നടക്കും.

പ്രവാസ സാഹിത്യരംഗത്തെ കഥ, കവിത, നോവല്‍, സഞ്ചാരസാഹിത്യം, സിനിമ തുടങ്ങിയ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ച് ഏര്‍പ്പെടുത്തിയ സമാജം പ്രവാസ മുദ്ര പുരസ്‌കാരം 2026 സമാപന സമ്മേളനത്തില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് സമ്മാനിക്കും. ലിറ്റററി ഫെസ്റ്റിനോടനുബന്ധിച്ച് ജി.സി.സി. തലത്തില്‍ സംഘടിപ്പിച്ച കഥ, കവിതാ രചനാ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും ഇതേ വേദിയില്‍ വിതരണം ചെയ്യുമെന്നും ദേശീയ തലത്തില്‍ ശ്രദ്ധേയരായ ചില അപ്രതീക്ഷിത അതിഥികള്‍ കൂടി പങ്കെടുക്കുമെന്നും സൗദി മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂല്‍ ആലുങ്ങല്‍, ദമ്മാം റീജണല്‍ പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ, ജനറല്‍ സെക്രട്ടറി ഡോ. സിന്ധു ബിനു, ട്രഷറര്‍ ഫബിന നജ്മുസമാന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷനീബ് അബൂബക്കര്‍, ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, മുരളീധരന്‍, മുഷാല്‍ തഞ്ചേരി, ഹുസൈന്‍ ചമ്പോളില്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026