l o a d i n g

ബിസിനസ്

മഹാന്‍ എയറിന് പിന്തുണ; ചൈനയും ഇന്ത്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ആറ് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ യു.എസ് ഉപരോധം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 31, 2026

വാഷിങ്ടണ്‍: ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന് (ഐ.ആര്‍.ജി.സി) സൈനിക ഉദ്യോഗസ്ഥരെയും ആയുധങ്ങളെയും മറ്റ് ഉപകരണങ്ങളെയും എത്തിക്കാന്‍ സഹായിക്കുന്ന ഇറാനിയന്‍ വിമാനക്കമ്പനിയായ മഹാന്‍ എയറിന് വാണിജ്യ-ലോജിസ്റ്റിക് പിന്തുണ നല്‍കിയ ആറു വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ യു.എസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചു. ചൈന, ഇന്ത്യ, റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നവയാണ് ഈ സ്ഥാപനങ്ങളും വ്യക്തികളും.

മഹാന്‍ എയറിന്റെ ജനറല്‍ സെയില്‍സ് ഏജന്റുമാരെയും മറ്റ് ഇടനിലക്കാരെയുമാണ് ട്രഷറിയുടെ കീഴിലുള്ള ഫോറിന്‍ അസറ്റ്‌സ് കണ്‍ട്രോള്‍ ഓഫീസ് (OFAC) ലക്ഷ്യമിട്ടിരിക്കുന്നത്. ഐ.ആര്‍.ജി.സിയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന വിമാനക്കമ്പനിയുടെ പങ്കിനെ തടസ്സപ്പെടുത്തുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

ഒരു സിവിലിയന്‍ കാരിയര്‍ ആയി സ്വയം അവതരിപ്പിക്കുന്ന മഹാന്‍ എയര്‍, ഭീകരവാദ സംഘടനയായി വാഷിങ്ടണ്‍ പ്രഖ്യാപിച്ചിട്ടുള്ള ഐ.ആര്‍.ജി.സിയുമായുള്ള ബന്ധത്തിന്റെ പേരില്‍ വര്‍ഷങ്ങളായി യു.എസിന്റെ ഉപരോധത്തിലാണ്. ഐ.ആര്‍.ജി.സിക്കോ മഹാന്‍ എയറിനോ സാമ്പത്തിക സേവനങ്ങളോ ലോജിസ്റ്റിക്‌സോ വാണിജ്യ പിന്തുണയോ നല്‍കുന്നവര്‍ 'ഒരു ഭീകരവാദ പ്രസ്ഥാനത്തെയാണ് നിലനിര്‍ത്താന്‍ സഹായിക്കുന്നത്' എന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

'അത്തരം വ്യക്തികളെയും സ്ഥാപനങ്ങളെയും ട്രഷറി തുടര്‍ന്നും കണ്ടെത്തുകയും തുറന്നുകാട്ടുകയും യു.എസ് സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും,' സ്‌കോട്ട് ബെസെന്റ് മുന്നറിയിപ്പ് നല്‍കി.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026