l o a d i n g

ബിസിനസ്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 1, 2026

റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ 'റിയാദ് എയര്‍' തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുള്ള ആദ്യ സര്‍വീസ് മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് ആരംഭിച്ചു. പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ കീഴിലുള്ളതാണ് ഈ വിമാനക്കമ്പനി. വ്യാഴാഴ്ച വൈകുന്നേരം റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട 'RX0783' നമ്പര്‍ വിമാനം ക്വാലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഔദ്യോഗിക സ്വീകരണം നല്‍കി. മലേഷ്യയിലെ സൗദി അംബാസഡര്‍ ഒസാമ ബിന്‍ ദഖേല്‍ അല്‍-അഹ്‌മദി, മലേഷ്യന്‍ ഗതാഗത മന്ത്രാലയം സെക്രട്ടറി ജനറല്‍ ദതോ സെരി ജാന മുണ്യണ്ടി, മലേഷ്യ എയര്‍പോര്‍ട്‌സ് മാനേജിംഗ് ഡയറക്ടര്‍ ദതോ മൊഹ്ദ് ഇസാനി ഗാനി, റിയാദ് എയര്‍ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ വിന്‍സെന്റ് കോസ്റ്റ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കൂടാതെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിമാനത്താവള എക്‌സിക്യൂട്ടീവുകളും എയര്‍ലൈന്‍ പ്രതിനിധികളും സന്നിഹിതരായിരുന്നു.

ഈ റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് ഡയറക്ട് സര്‍വീസുകളാണ് റിയാദ് എയര്‍ നടത്തുക. ആഗോളതലത്തിലുള്ള വിമാന സര്‍വീസ് ശൃംഖല വിപുലീകരിക്കുന്നതിലും സൗദി അറേബ്യയും തെക്കുകിഴക്കന്‍ ഏഷ്യയിലെ പ്രധാന വിപണികളിലൊന്നും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും ഇതൊരു നിര്‍ണായക ചുവടുവെപ്പാണ്.

സൗദിയെ പ്രമുഖ ആഗോള വ്യോമയാന ഹബ്ബായി മാറ്റുക, രാജ്യവും ആസിയാന്‍ രാജ്യങ്ങളും തമ്മിലുള്ള ടൂറിസം, വ്യാപാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ അവസരങ്ങള്‍ വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ സര്‍വീസ്. ഉംറ, ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി എത്തുന്ന മലേഷ്യന്‍ തീര്‍ത്ഥാടകര്‍ക്ക് റിയാദിലേക്ക് നേരിട്ടും ജിദ്ദയിലേക്ക് എളുപ്പത്തിലുള്ള കണക്റ്റിവിറ്റിയോടും കൂടിയ യാത്രാ സൗകര്യങ്ങളും ഇത് ഉറപ്പാക്കുന്നു.

തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുള്ള എയര്‍ലൈനിന്റെ കടന്നുവരവിലെ പ്രധാന നാഴികക്കല്ലാണിതെന്ന് റിയാദ് എയര്‍ സി.ഇ.ഒ ടോണി ഡഗ്ലസ് വിശേഷിപ്പിച്ചു. രാജ്യവും ആസിയാന്‍ രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ഒരു പാലമായി ഈ പുതിയ റൂട്ട് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്വാലാലംപൂരിനെ തങ്ങളുടെ ആദ്യ തെക്കുകിഴക്കന്‍ ഏഷ്യന്‍ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുത്തത് മലേഷ്യന്‍ വിമാനത്താവളത്തിന്റെ സ്ഥാനം കൂടുതല്‍ ദൃഢമാക്കിയതായി ദതോ മൊഹ്ദ് ഇസാനി ഗാനി പറഞ്ഞു. ഇവിടെ സര്‍വീസ് നടത്തുന്ന ഒമ്പതാമത്തെ മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍സാണ് റിയാദ് എയര്‍ എന്നും, ഇത് വ്യോമഗതാഗത ബന്ധം ശക്തിപ്പെടുത്താനും ടൂറിസവും വ്യാപാരവും വര്‍ധിപ്പിക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Photo

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026