l o a d i n g

സാംസ്കാരികം

എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 1, 2026

ജിദ്ദ: കേരളത്തിലും പ്രവാസ ലോകത്തും മത, രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ജിദ്ദ കെ.എം.സി.സി.യുടെ മുന്‍ നേതാവ് എം.എം. കുട്ടി മൗലവിയുടെ ജീവിതാനുഭവങ്ങള്‍ പകര്‍ത്തുന്ന 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' എന്ന ആത്മകഥാ ഗ്രന്ഥത്തിന്റെ സൗദി തല പ്രകാശനം ജിദ്ദയില്‍ നടന്നു. വേങ്ങര മണ്ഡലം ജിദ്ദ കെ.എം.സി.സി. സംഘടിപ്പിച്ച ചടങ്ങില്‍ വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യവും ശ്രദ്ധേയമായ പങ്കാളിത്തവും പരിപാടിക്ക് പ്രൗഢി പകര്‍ന്നു.

കെ.എം.സി.സി. നാഷണല്‍ കമ്മിറ്റി ട്രഷറര്‍ അഹമ്മദ് പാളയാട്ട്, ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ജലീല്‍ കണ്ണമംഗലത്തിന് ആദ്യപ്രതി കൈമാറി പുസ്തകം പ്രകാശനം ചെയ്തു.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനം വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു. ജിദ്ദ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അരിമ്പ്ര അബൂബക്കര്‍ പുസ്തകം പരിചയപ്പെടുത്തി സംസാരിക്കവെ, എം.എം. കുട്ടി മൗലവിയുടെ മത, സാമൂഹിക, രാഷ്ട്രീയ, പ്രവാസ മേഖലകളിലെ നിസ്വാര്‍ഥ സേവനങ്ങളും നേതൃത്വപാടവവും പുതിയ തലമുറയ്ക്ക് മാതൃകയാണെന്ന് പറഞ്ഞു.

ജിദ്ദ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ ഹജ്ജ്2026 വളണ്ടിയര്‍ സേവനത്തില്‍ ശ്രദ്ധേയ പ്രവര്‍ത്തനം കാഴ്ചവെച്ച പ്രവര്‍ത്തകര്‍ക്കുള്ള മൊമെന്റോകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

നാസര്‍ വെളിയങ്കോട്, എ.കെ. ബാവ വേങ്ങര, നസീര്‍ വാവക്കുഞ്ഞ്, നാസര്‍ മച്ചിങ്ങല്‍, ഇസ്മായില്‍ മുണ്ടുപറമ്പ്, ഇബ്രാഹിം കൊല്ലി, നൗഫല്‍ ഉള്ളാടന്‍, ശിഹാബ് പുളിക്കല്‍, അലി പാങ്ങാട്ട്, അഹമ്മദ് അച്ചനമ്പലം, സലാഹു വാളക്കുട, നാസര്‍ കാരാടന്‍, അഹമ്മദ് പറപ്പൂര്‍, നജ്മുദ്ദീന്‍ കണ്ണമംഗലം, മന്‍സൂര്‍ ഊരകം, ഇബ്രാഹീം മുക്കില്‍, ഒ.സി. ലത്തീഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

അഹമ്മദ് കുറ്റൂര്‍ ഖിറാഅത്ത് നിര്‍വഹിച്ച ചടങ്ങില്‍ നാസര്‍ മമ്പുറം സ്വാഗതം പറഞ്ഞു. സമദ് ചോലക്കല്‍ അധ്യക്ഷത വഹിച്ചു. നൗഷാദലി പറപ്പൂര്‍ നന്ദി രേഖപ്പെടുത്തി.

യൂനുസ് വേങ്ങര, കെ.സി. ഷംസു, നാസര്‍ പൊനക്കന്‍, ആബിദ് വേങ്ങര, ഇ.കെ. മുജഫര്‍, പി. ശിഹാബ്, റഷീദ് വേങ്ങര, അഷ്‌റഫ് ചുക്കന്‍, ജലീല്‍ അടിവാരം, പി.കെ. നാസര്‍ എന്നിവര്‍ പരിപാടിയുടെ സംഘാടനത്തിന് നേതൃത്വം നല്‍കി.

ജിദ്ദയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാമൂഹിക, സാംസ്‌കാരിക, മാധ്യമ, കെ.എം.സി.സി. പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങ് എം.എം. കുട്ടി മൗലവിയുടെ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട പൊതുജീവിതത്തിനും പ്രവാസ സേവനങ്ങള്‍ക്കും നല്‍കിയ ആദരവായി മാറി.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026