ജിദ്ദ: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ 'പ്രവാസി സേവന കേന്ദ്രം@ജിദ്ദ' വഴി അപേക്ഷ നല്‍കിയവര്‍ക്കുള്ള നോര്‍ക്ക കാര്‍ഡുകളുടെ വിതരണം നടന്നു. കെ.എം.സി.സി നാഷണല്‍ സെക്രട്ടറി നാസര്‍ വെളിയംകോട് സേവന കേന്ദ്രം ന്ദര്‍ശിച്ചു. അസീസ് ലാക്കല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പ്രവാസം നേരിടുന്ന പ്രതിസന്ധികള്‍ക്ക് താത്കാലിക പരിഹാരങ്ങള്‍ മാത്രം മതിയാകില്ലെന്നും പ്രവാസികള്‍ക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കുന്ന ബദല്‍ സംവിധാനങ്ങള്‍ സര്‍ക്കാര്‍ രൂപപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും നാസര്‍ വെളിയംകോട് അഭിപ്രായപ്പെട്ടു. പ്രവാസികളുടെ തൊഴില്‍ സുരക്ഷ, സാമൂഹിക സംരക്ഷണം, പുനരധിവാസം എന്നിവ മുന്‍നിര്‍ത്തിയുള്ള സമഗ്രമായ നയങ്ങളാണ് കാലഘട്ടത്തിന്റെ ആവശ്യകതയെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ അനുഭവങ്ങളും ആശങ്കകളും ഗൗരവത്തോടെ പരിഗണിച്ച് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രിന്‍സാദ് കോഴിക്കോട്, ഉമ്മര്‍ മങ്കട, ഇസ്മായില്‍ കൂരിപ്പൊയില്‍, ഗഫൂര്‍ വണ്ടൂര്‍, ഫൈസല്‍ മക്കരപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു. കമാല്‍ കളപ്പാടന്‍, സമീര്‍ പാണ്ടിക്കാട്, സാജു റിയാസ്, ഉസ്മാന്‍ മേലാറ്റൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. യു.എം. ഹുസ്സൈന്‍ മലപ്പുറം സ്വാഗതവും മുഹമ്മദ് ഓമാനൂര്‍ നന്ദിയും പറഞ്ഞു.
ഫോട്ടോ: നാസര്‍ വെളിംയകോട് സംസാരിക്കുന്നു.
Related News