ഹദര്‍മൗത്ത്: യെമനിലെ അടിയന്തര ഭക്ഷ്യസഹായ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഹദര്‍മൗത്ത് പ്രവിശ്യയിലെ സീ യൂണ്‍ ജില്ലയില്‍ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്‍ഡ് റിലീഫ് സെന്റര്‍ ഭക്ഷ്യസഹായ വിതരണം നടത്തി. പ്രദേശത്തെ ഏറ്റവും അര്‍ഹരായ നിര്‍ദ്ധന കുടുംബങ്ങളെ ലക്ഷ്യമിട്ട് 135 ഭക്ഷ്യ ബാസ്‌ക്കറ്റുകളാണ് കേന്ദ്രം വിതരണം ചെയ്തത്. ഇതിലൂടെ 945 ആളുകള്‍ക്ക് നേരിട്ട് സഹായം ലഭിച്ചു.
യെമനിലെ സഹോദര ജനതയുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനും അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി സൗദി അറേബ്യയുടെ മാനുഷിക വിഭാഗമായ കെ.എസ്. റിലീഫ് വഴി നടത്തിവരുന്ന വിപുലമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
Related News