l o a d i n g

സാംസ്കാരികം

റഫി സാബിന്റെ 46-ാം ചരമവാര്‍ഷികം: 'റഫി കി യാദേന്‍' സംഗീതസായാഹ്നം ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 2, 2026

ജിദ്ദ: ഇന്ത്യന്‍ ചലച്ചിത്ര സംഗീതലോകത്തെ അനശ്വരഗായകന്‍ മുഹമ്മദ് റഫി സാബിന്റെ 46-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ആരാധകരുടെ ആഭിമുഖ്യത്തില്‍ 'റഫി കി യാദേന്‍' എന്ന പേരില്‍ സംഗീതസായാഹ്നം സംഘടിപ്പിച്ചു. ജിദ്ദ ബാഗ്ദാദിയയിലെ ഹൈപ്പര്‍ അല്‍വഫയില്‍ നടന്ന പരിപാടി സംഗീതാസ്വാദകരുടെ നിറസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

ജിദ്ദയിലെ പ്രമുഖ ഗായകന്‍ ജമാല്‍ പാഷ മുഖ്യഗായകനായി പങ്കെടുത്ത പരിപാടിയില്‍ മുഹമ്മദ് റഫി സാബിന്റെ എക്കാലത്തെയും മികച്ച ഗാനങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. അദ്ദേഹത്തോടൊപ്പം മാസിന്‍ ജമാല്‍ പാഷ, മുഹമ്മദ് റാഫി ആലുവ, മുബാറക് ഗുസല്‍, മന്‍സൂര്‍ നിലമ്പൂര്‍, ഷബീര്‍ തങ്ങള്‍, യൂസുഫ് എന്നിവര്‍ റഫി സാബിന്റെ അനശ്വര ഗാനങ്ങള്‍ ആലപിച്ച് സദസ്സിന്റെ പ്രശംസ ഏറ്റുവാങ്ങി.

പരിപാടിയുടെ ഏകോപനം മുഹമ്മദ് റാഫി ആലുവയും മാസിന്‍ ജമാല്‍ പാഷയും നിര്‍വഹിച്ചു. അവതാരകരായ സബീന റാഫിയും അഫ്‌റാ സബിന്‍ റാഫിയും തങ്ങളുടെ മികവുറ്റ അവതരണത്തിലൂടെ പരിപാടിയെ കൂടുതല്‍ സജീവവും ആകര്‍ഷകവുമാക്കി. ഹസീന ജമാല്‍ പാഷ, നവാസ് ബീമാപ്പള്ളി എന്നിവര്‍ അതിഥികളെ സ്വീകരിച്ചു.

മുഹമ്മദ് റഫി സാബിന്റെ സംഗീതത്തെ സ്‌നേഹിക്കുന്നവരും ജമാല്‍ പാഷയുടെ ആരാധകരുമടക്കം നിരവധി സംഗീതാസ്വാദകര്‍ പരിപാടിയില്‍ പങ്കെടുത്തു. ഓരോ ഗാനവും നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. റഫി സാബിന്റെ അനശ്വര സംഗീതസമ്പത്തിനോടുള്ള ആദരവും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ തലമുറകള്‍ക്കപ്പുറം ഇന്നും ഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്ന സന്ദേശവും പരിപാടി ശക്തമായി പങ്കുവെച്ചു. പരിപാടിയുമായി സഹകരിച്ച അബ്ദുല്‍ ലത്തീഫ് എന്‍കംഫര്‍ട്ട്, സുബൈര്‍ പാനായിക്കുളം, നാഫിസ് കാലിക്കറ്റ്, അഷ്റഫ് മേലേവീട്ടില്‍, നാസര്‍ കാലിക്കറ്റ് തുടങ്ങിയവര്‍ക്ക് സംഘാടകര്‍ നന്ദി അറിയിച്ചു.

സൗഹൃദത്തിന്റെയും സംഗീതാസ്വാദനത്തിന്റെയും മനോഹരമായ സംഗമമായി മാറിയ 'റഫി കി യാദേന്‍' റഫി സാബിന്റെ ഓര്‍മ്മകള്‍ക്ക് ശ്രദ്ധേയമായ സംഗീതാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സമാപിച്ചു.

Photo

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026