തിരുവനന്തപുരം: 600 കോടിയുടെ കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെ.എ രതീഷ് രാജിവെച്ചു. ഖാദി ബോര്‍ഡ് സെക്രട്ടറി, ഖാദി ക്ഷേമനിധി ബോര്‍ഡ്, റൂട്രോണിക്സ് എംഡി എന്നീ സ്ഥാനങ്ങളില്‍നിന്നാണ് കെ.എ രതീഷ് ഒഴിയുന്നത്. ഹൈക്കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് മുഖ്യമന്ത്രി രാജിവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
കേസിന്റെ വിചാരണാ നടപടികള്‍ ഉടന്‍ ആരംഭിക്കാനിരിക്കേ, പ്രതിസ്ഥാനത്തുള്ള രതീഷ് ഔദ്യോഗിക സ്ഥാനങ്ങളില്‍ തുടരുന്നത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുമായിരുന്നു. സി.ബി.ഐ കുറ്റപത്രത്തില്‍ പ്രതിസ്ഥാനത്തുള്ള ഒരാള്‍ പ്രധാന പദവികളില്‍ തുടരുന്നതില്‍ ഹൈക്കോടതി കഴിഞ്ഞദിവസം രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു.
കേസില്‍ രതീഷിനെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ നേരത്തേ അനുമതി നല്‍കിയിരുന്നു. അഴിമതിക്കേസില്‍ വിചാരണ കാത്തുനില്‍ക്കുന്ന പ്രതി എങ്ങനെയാണ് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട മൂന്ന് സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലംമുതല്‍ വിവാദമായ ഈ കേസില്‍, പുതിയ സര്‍ക്കാര്‍ വന്നിട്ടും നടപടിയുണ്ടാകാത്തതിനെയും കോടതി വിമര്‍ശിച്ചു.
Related News