l o a d i n g

ഗൾഫ്

ഇറാനുമായി ചര്‍ച്ച തുടരുന്നു; 'തലയറുക്കലിന്' മുന്‍പുള്ള അവസാന അവസരമെന്ന് ഡൊണാള്‍ഡ് ട്രംപ്; വാഷിങ്ടണുമായി യാതൊരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് ഇറാന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 4, 2026


വാഷിങ്ടണ്‍: ഇറാനുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ നടക്കുന്നുവെന്ന കാര്യം തെഹ്‌റാന്‍ നിഷേധിച്ചെങ്കിലും, ഇരുരാജ്യങ്ങളും തമ്മില്‍ ആശയവിനിമയം നടക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് ആവര്‍ത്തിച്ചു. ഇറാനുമായുള്ള ചര്‍ച്ചകള്‍ തുടരാന്‍ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വാഷിങ്ടണുമായി യാതൊരു ചര്‍ച്ചയും നടക്കുന്നില്ലെന്ന നിലപാടിലാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം. ഒമാനുമായാണ് തങ്ങള്‍ ചര്‍ച്ചകള്‍ നടത്തുന്നതെന്നും, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്രാസുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഇറാന്‍ വക്താവ് ഇസ്മായില്‍ ബഘേയി വ്യക്തമാക്കി.

അവസാന അവസരം:
'ഇതവര്‍ക്കൊരു നല്ല കരാറില്‍ ഒപ്പുവെക്കാനുള്ള അവസാന അവസരമാണ്. തലയറുക്കലിന് മുന്‍പ് ഞാന്‍ അവര്‍ക്ക് എല്ലാ അവസാന അവസരവും നല്‍കാന്‍ ആഗ്രഹിക്കുന്നു,' ട്രംപ് മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുക, ഇറാന്റെ ആണവ നിരായുധീകരണം എന്നിവയാണ് ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍. കടലിടുക്ക് തുറക്കുന്നത് 'പെട്ടെന്ന് തന്നെ' സാധ്യമായേക്കാമെന്നും എന്നാല്‍ ആണവ നിരായുധീകരണത്തിന് അല്‍പ്പം സമയം എടുത്തേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, യുഎസുമായുള്ള ചര്‍ച്ചകള്‍ സംബന്ധിച്ച ട്രംപിന്റെ അവകാശവാദങ്ങള്‍ ഇറാനിയന്‍ മാധ്യമങ്ങളും വിദേശകാര്യ മന്ത്രാലയവും പൂര്‍ണ്ണമായി നിഷേധിച്ചിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 28-നാണ് യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനില്‍ അപ്രതീക്ഷിത ആക്രമണം ആരംഭിച്ചത്. അന്നുമുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധം തുടരുകയാണ്. ഇതിനിടയിലും ഇറാന്‍ പ്രദേശത്തെ യുഎസ്, സഖ്യകക്ഷി ലക്ഷ്യങ്ങള്‍ക്ക് നേരെ മിസൈലുകളും ഡ്രോണുകളും തൊടുക്കുന്നത് തുടരുന്നുണ്ട്.




Latest News

സേവനം 24 മണിക്കൂര്‍ മുടങ്ങി, കാരണം വിശദീകരിച്ച് മൈക്രോസോഫ്റ്റ്
സേവനം 24 മണിക്കൂര്‍ മുടങ്ങി, കാരണം വിശദീകരിച്ച് മൈക്രോസോഫ്റ്റ്
November 14, 2026
ചീഫ് ജസ്റ്റിസിനെ 'ശിക്ഷിച്ച' ജഡ്ജി കര്‍ണന്‍ അന്തരിച്ചു
ചീഫ് ജസ്റ്റിസിനെ 'ശിക്ഷിച്ച' ജഡ്ജി കര്‍ണന്‍ അന്തരിച്ചു
November 14, 2026
നിയന്ത്രണം നീക്കിയതായി യു.എസ്, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
നിയന്ത്രണം നീക്കിയതായി യു.എസ്, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
November 14, 2026
എസ്.ഐ.ആറിനെതിരെ ബി.ജെ.പിയും, യു.പിയില്‍ വോട്ടര്‍മാരെ ചേര്‍ക്കാന്‍ തീവ്രയജ്ഞം
എസ്.ഐ.ആറിനെതിരെ ബി.ജെ.പിയും, യു.പിയില്‍ വോട്ടര്‍മാരെ ചേര്‍ക്കാന്‍ തീവ്രയജ്ഞം
November 14, 2026
അറബ് ന്യൂനപക്ഷത്തെ അപമാനിക്കരുത്; നെതന്യാഹുവിനോട് ഐസന്‍കോട്ട്
അറബ് ന്യൂനപക്ഷത്തെ അപമാനിക്കരുത്; നെതന്യാഹുവിനോട് ഐസന്‍കോട്ട്
November 14, 2026
അമേരിക്കയില്‍ വ്യോമ ഗതാഗതം  നിലച്ചു, ആയിരക്കണക്കിന് സര്‍വീസുകള്‍ റദ്ദാക്കി
അമേരിക്കയില്‍ വ്യോമ ഗതാഗതം നിലച്ചു, ആയിരക്കണക്കിന് സര്‍വീസുകള്‍ റദ്ദാക്കി
November 14, 2026
 മരുഭൂമിയെ പച്ചപ്പണിയിക്കുന്ന സൗദി: ജലക്ഷാമത്തെ അതിജീവിച്ച് 60 കോടി മരങ്ങള്‍ വളര്‍ത്താനുള്ള മഹാപദ്ധതി വിജയിക്കുമോ?
മരുഭൂമിയെ പച്ചപ്പണിയിക്കുന്ന സൗദി: ജലക്ഷാമത്തെ അതിജീവിച്ച് 60 കോടി മരങ്ങള്‍ വളര്‍ത്താനുള്ള മഹാപദ്ധതി വിജയിക്കുമോ?
November 13, 2026
 വെസ്റ്റ് ബാങ്കില്‍ ഒലിവ് വിളവെടുപ്പിനിടെ പലസ്തീന്‍ കര്‍ഷകര്‍ക്ക് നേരെ കുടിയേറ്റക്കാരുടെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
വെസ്റ്റ് ബാങ്കില്‍ ഒലിവ് വിളവെടുപ്പിനിടെ പലസ്തീന്‍ കര്‍ഷകര്‍ക്ക് നേരെ കുടിയേറ്റക്കാരുടെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
November 13, 2026
സൗദി ഹഫര്‍ അല്‍ ബാത്തിനില്‍ കുതിരയുടെ ആക്രമണത്തില്‍ മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
സൗദി ഹഫര്‍ അല്‍ ബാത്തിനില്‍ കുതിരയുടെ ആക്രമണത്തില്‍ മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
November 13, 2026
 യമന്‍ ഉപരോധം നീട്ടി യു.എന്‍ രക്ഷാസമിതി; ഹൂതികളുടെ ആയുധ നിര്‍മ്മാണ സാമഗ്രികള്‍ക്ക് കര്‍ശന നിയന്ത്രണം
യമന്‍ ഉപരോധം നീട്ടി യു.എന്‍ രക്ഷാസമിതി; ഹൂതികളുടെ ആയുധ നിര്‍മ്മാണ സാമഗ്രികള്‍ക്ക് കര്‍ശന നിയന്ത്രണം
November 13, 2026