ജിസാന്‍: സൗദി അറേബ്യയിലെ ജിസാന്‍ ബേയ്ശില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുക്കത്തിനടുത്ത എടലമ്പാട് മുരിങ്ങാപ്പുറായി കറുത്തപറമ്പ് കോയിസ്സന്റെ മകന്‍ സുല്‍ഫിക്കര്‍ (42) ആണ് മരിച്ചത്.
ജിസാന്‍ ബേയ്ശിലെ അരാംകോ കമ്പനിയില്‍ ഇറാദത്ത് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് പുലര്‍ച്ചെ ജോലി കഴിഞ്ഞ് റൂമില്‍ വിശ്രമിക്കാനെത്തിയ സുല്‍ഫിക്കറെ പിന്നീട് കമ്പനി ജീവനക്കാരാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജിസാന്‍ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് കണ്‍വീനര്‍ സമീര്‍ അമ്പലപ്പാറയുടെയും ബേയ്ശ് ഏരിയ കെ.എം.സി.സി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ബേയ്ശ് ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. നാട്ടില്‍ ഭാര്യയും മൂന്ന് മക്കളുമുണ്ട്.
Related News