l o a d i n g

ബിസിനസ്

അറബ് നാഷണല്‍ ബാങ്ക് റിവാര്‍ഡ്‌സ് പ്രോഗ്രാം ആനുകൂല്യങ്ങള്‍ ലുലു ഉപഭോക്താക്കള്‍ക്കും; എഎന്‍ബിയും ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റും ധാരണാപത്രം ഒപ്പുവെച്ചു

Thumbnail

റിയാദ്: രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നായ അറബ് നാഷണല്‍ ബാങ്കിന്റെ റിവാര്‍ഡ്‌സ് പ്രോഗ്രാം ഷോപ്പിംഗ് ആനുകൂല്യങ്ങള്‍ ഇനി ലുലു ഉപഭോക്താക്കള്‍ക്കും നേടാം. എഎന്‍ബി റിവാര്‍ഡ്‌സ് പ്രോഗ്രാമിലെ പങ്കാളിത്തം വിപുലീകരിക്കുന്നതിന്റെ ഭാഗമായി, ഏറ്റവും വലിയ റീട്ടെയ്ല്‍ ശൃംഖലയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമായി ബാങ്ക് ധാരണാപത്രം ഒപ്പുവെച്ചതോടെയാണിത്. ഇതുവഴി എഎന്‍ബി കാര്‍ഡ് ഉടമകള്‍ക്ക് ഷോപ്പിങ് സമയത്ത് റിവാര്‍ഡ് പോയിന്റുകള്‍ ഉപയോഗപ്പെടുത്താനും, ലാഭകരമായ ഷോപ്പിങ് ആസ്വദിക്കാനും അവസരമൊരുങ്ങി.

ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസും അറബ് നാഷണല്‍ ബാങ്ക് ഡെപ്യൂട്ടി ചീഫ് റീട്ടെയില്‍ ബാങ്ക് ഓഫീസര്‍ ഒത്മാന്‍ കെ. ബാദറും ചേര്‍ന്ന് ധാരണാപത്രം ഒപ്പുവെച്ചു. എഎന്‍ബി ലോയല്‍റ്റി ആന്‍ഡ് പാര്‍ട്ട്ണര്‍ഷിപ്പ് ഹെഡ് അബ്ദുള്‍വഹാബ് എ. അല്‍തുവൈജിരി, ലോയല്‍റ്റി ആന്‍ഡ് പാര്‍ട്ട്ണര്‍ഷിപ്പ് സീനിയര്‍ ഓഫീസര്‍ സാറ എ. അല്‍ബേഷര്‍ എന്നിവരും സന്നിഹിതരായിരുന്നു.

ഈ സഹകരണത്തിലൂടെ എഎന്‍ബി റിവാര്‍ഡ്‌സ് പ്രോഗ്രാം അംഗങ്ങള്‍ക്ക് അവരുടെ റിവാര്‍ഡ്‌സ് പോയിന്റുകള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഔട്ട്ലെറ്റുകളിലെ ഷോപ്പിങില്‍ ഉപയോഗിക്കാനാകും. ഇതിലൂടെ ഉപഭോക്താക്കളുടെ ദൈനംദിന ഷോപ്പിംഗ് കൂടുതല്‍ സുഗമമാക്കുകയാണ് ലക്ഷ്യം. അറബ് നാഷണല്‍ ബാങ്കുമായി കൈകോര്‍ക്കുന്നതില്‍ സന്തോഷമെന്ന് വ്യക്തമാക്കിയ ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ്‌സ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഷോപ്പിങില്‍ കൂടുതല്‍ മൂല്യം ഉറപ്പാക്കുന്നതിനുള്ള ലുലുവിന്റെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ശൃംഖലയുമായി സഹകരിക്കുന്നതിലൂടെ ലോയല്‍റ്റി പ്രോഗ്രാമുകള്‍ കൂടുതല്‍ ശക്തപ്പെടുത്താനാണ് അറബ് നാഷണല്‍ ബാങ്ക് ലക്ഷ്യമിടുന്നത്.

Latest News

അറബ് നാഷണല്‍ ബാങ്ക് റിവാര്‍ഡ്‌സ് പ്രോഗ്രാം ആനുകൂല്യങ്ങള്‍  ലുലു ഉപഭോക്താക്കള്‍ക്കും; എഎന്‍ബിയും ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റും ധാരണാപത്രം ഒപ്പുവെച്ചു
അറബ് നാഷണല്‍ ബാങ്ക് റിവാര്‍ഡ്‌സ് പ്രോഗ്രാം ആനുകൂല്യങ്ങള്‍ ലുലു ഉപഭോക്താക്കള്‍ക്കും; എഎന്‍ബിയും ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റും ധാരണാപത്രം ഒപ്പുവെച്ചു
August 4, 2026
റോ റോ എന്‍ജിന്‍ തകരാറിലായി കടലിലേക്ക് ഒഴുകി; കൊച്ചുകുട്ടികളടക്കം 50 യാത്രക്കാരെ ഫിഷറീസ് സംഘം രക്ഷപ്പെടുത്തി
റോ റോ എന്‍ജിന്‍ തകരാറിലായി കടലിലേക്ക് ഒഴുകി; കൊച്ചുകുട്ടികളടക്കം 50 യാത്രക്കാരെ ഫിഷറീസ് സംഘം രക്ഷപ്പെടുത്തി
August 4, 2026
സൗദിയിൽ പാമ്പ് കടിയേറ്റ് മരണപ്പെട്ട പഞ്ചാബ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
സൗദിയിൽ പാമ്പ് കടിയേറ്റ് മരണപ്പെട്ട പഞ്ചാബ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
August 4, 2026
അന്താരാഷ്ട്ര ന്യൂക്ലിയര്‍ സയന്‍സ് ഒളിമ്പ്യാഡ് ജിദ്ദയില്‍, ആദ്യഘട്ട പരീക്ഷയില്‍ 60 വിദ്യാര്‍ഥികള്‍
അന്താരാഷ്ട്ര ന്യൂക്ലിയര്‍ സയന്‍സ് ഒളിമ്പ്യാഡ് ജിദ്ദയില്‍, ആദ്യഘട്ട പരീക്ഷയില്‍ 60 വിദ്യാര്‍ഥികള്‍
August 4, 2026
ലോകത്തിലെ മികച്ച നഗരങ്ങളുടെ പട്ടികയിയില്‍ റിയാദ്, ജീവിത നിലവാര പുരോഗതി സൂചികയില്‍ സ്ഥാനം പിടിച്ചു
ലോകത്തിലെ മികച്ച നഗരങ്ങളുടെ പട്ടികയിയില്‍ റിയാദ്, ജീവിത നിലവാര പുരോഗതി സൂചികയില്‍ സ്ഥാനം പിടിച്ചു
August 4, 2026
സൗദിയിലെ 13 പ്രവിശ്യാകൗണ്‍സിലുകളിലും പുതിയ അംഗങ്ങളെ നിയമിച്ച് രാജകീയ ഉത്തരവ്
സൗദിയിലെ 13 പ്രവിശ്യാകൗണ്‍സിലുകളിലും പുതിയ അംഗങ്ങളെ നിയമിച്ച് രാജകീയ ഉത്തരവ്
August 4, 2026
വിയറ്റ്‌നാം ബോട്ട് അപകടം: തോമസിന്റെ കുടുംബത്തിന് വിയറ്റ്‌നാം സര്‍ക്കാരിന്റെ സഹായധനം കൈമാറി
വിയറ്റ്‌നാം ബോട്ട് അപകടം: തോമസിന്റെ കുടുംബത്തിന് വിയറ്റ്‌നാം സര്‍ക്കാരിന്റെ സഹായധനം കൈമാറി
August 4, 2026
ജിസാനില്‍ മുക്കം സ്വദേശിയായ യുവാവ് മരിച്ച നിലയില്‍
ജിസാനില്‍ മുക്കം സ്വദേശിയായ യുവാവ് മരിച്ച നിലയില്‍
August 4, 2026
ഇറാനുമായി ചര്‍ച്ച തുടരുന്നു; 'തലയറുക്കലിന്' മുന്‍പുള്ള അവസാന അവസരമെന്ന് ഡൊണാള്‍ഡ് ട്രംപ്;  വാഷിങ്ടണുമായി യാതൊരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് ഇറാന്‍
ഇറാനുമായി ചര്‍ച്ച തുടരുന്നു; 'തലയറുക്കലിന്' മുന്‍പുള്ള അവസാന അവസരമെന്ന് ഡൊണാള്‍ഡ് ട്രംപ്; വാഷിങ്ടണുമായി യാതൊരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് ഇറാന്‍
August 4, 2026
സംസ്ഥാനത്ത് മഴ കനക്കുന്നു; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിലേക്ക്
സംസ്ഥാനത്ത് മഴ കനക്കുന്നു; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിലേക്ക്
August 4, 2026