l o a d i n g

ഗൾഫ്

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ചിത്രരചന, ഫോട്ടോഗ്രാഫി, ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു; എന്‍ട്രികള്‍ ഓഗസ്റ്റ് 10 വരെ അയക്കാം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 5, 2026

ജിദ്ദ: ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെസ്റ്റേണ്‍ റീജിയണിലുള്ള പ്രവാസികള്‍ക്കായി ചിത്രരചനാ മത്സരവും ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിക്കുന്നു.

'വികസിത് ഭാരത് 2047' ചിത്രരചനാ മത്സരം

2047-ല്‍ ഇന്ത്യ എപ്രകാരമായിരിക്കണം എന്നതിനെക്കുറിച്ചുള്ള സര്‍ഗ്ഗാത്മക സങ്കല്‍പ്പങ്ങള്‍ക്ക് നിറങ്ങളേകാന്‍ അവസരമൊരുക്കുന്നതാണ് ചിത്രരചനാ മത്സരം. എല്ലാ പ്രായക്കാര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം.
വിഷയം: വികസിതവും സമഗ്രവും നൂതനവുമായ ഭാരതം (#ViksitBharat2047).
രജിസ്ട്രേഷന്‍ ലിങ്ക്: https://qr.codes/8Y0xMQ

'ഇന്ത്യ ത്രൂ മൈ ലെന്‍സ്' ഫോട്ടോഗ്രാഫി മത്സരം

ഇന്ത്യയുടെ സംസ്‌കാരം, വൈവിധ്യം, പ്രകൃതിഭംഗി, ജനജീവിതം എന്നിവ ക്യാമറയില്‍ പകര്‍ത്തി അയക്കാനുള്ള അവസരമാണ് ഫോട്ടോഗ്രാഫി പ്രിയര്‍ക്കായി കോണ്‍സുലേറ്റ് ഒരുക്കിയിരിക്കുന്നത്.

വിഷയം: വൈവിധ്യത്തിലെ ഏകത്വം, പാരമ്പര്യം, പ്രകൃതിദൃശ്യങ്ങള്‍, ദൈനംദിന നിമിഷങ്ങള്‍.

രജിസ്ട്രേഷന്‍ ലിങ്ക്: https://bit.ly/4fyQy3J

മത്സര വിവരങ്ങള്‍:
അവസാന തീയതി: 2026 ഓഗസ്റ്റ് 10

ക്വിസ് മത്സരം

ഇന്ത്യയെ അറിയാന്‍ എന്ന പേരിലുള്ള ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യാം. 10 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. ഓഗസ്റ്റ് 14 വരെ ക്വിസില്‍ പങ്കെടുക്കാം. ഒന്നിലധികം തവണ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.
Quiz: bkjquiz.com
Certificate Submission: bit.ly/4wCri2q

തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ചിത്രങ്ങളും ഫോട്ടോഗ്രാഫുകളും കോണ്‍സുലേറ്റില്‍ നടക്കുന്ന 80-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പ്രദര്‍ശിപ്പിക്കുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്യും.
സൗദി അറേബ്യയിലെ വെസ്റ്റേണ്‍ റീജിയണിലുള്ള മുഴുവന്‍ കലാസ്നേഹികളും ഫോട്ടോഗ്രാഫി പ്രേമികളും ഈ മത്സരങ്ങളില്‍ പങ്കാളികളാകണമെന്ന് കോണ്‍സുലേറ്റ് ജനറല്‍ അഭ്യര്‍ത്ഥിച്ചു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026