l o a d i n g

വേള്‍ഡ്

ലണ്ടനില്‍ നടുറോഡില്‍ നാല് പേര്‍ക്ക് കുത്തേറ്റു; സ്ത്രീ പൊലീസ് കസ്റ്റഡിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 5, 2026

ലണ്ടന്‍: കൊവെന്റ് ഗാര്‍ഡന്‍ ഡിസ്ട്രിക്റ്റിന് സമീപമുള്ള തെരുവില്‍ നാല് പേര്‍ക്ക് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ഒരു സംഭവമാണിതെന്ന് പോലീസ് സംശയിക്കുന്നു.

നാല്പതു വയസ് തോന്നിക്കുന്ന സ്ത്രീയാണ് കസ്റ്റഡിയിലുള്ളത്. ആക്രമണ ആയുധം കൈവശം വെച്ചതിനും ആക്രമണം നടത്തിയതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 'സംഭവസ്ഥലത്തുനിന്നും ഒരു ജോടി കത്രിക പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

34, 39, 42, 52 വയസ്സായ നാല് പുരുഷന്മാര്‍ക്കാണ് കുത്തേറ്റത്. സംഭവസ്ഥലത്ത് വെച്ച് പ്രാഥമിക ചികിത്സ നല്‍കിയ ഇവരെ പിന്നീട് അടുത്തുള്ള ട്രോമാ സെന്ററിലേക്ക് മാറ്റിയതായി ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് വക്താവ് അറിയിച്ചു.

വിനോദസഞ്ചാരികള്‍ ഏറെയെത്തുന്നതും തെരുവ് കലാകാരന്മാര്‍ക്ക് പേരുകേട്ടതുമായ കൊവെന്റ് ഗാര്‍ഡന്‍ ചത്വരത്തില്‍ നിന്നും ഏകദേശം കാല്‍ മൈല്‍ അകലെയുള്ള എന്‍ഡെല്‍ തെരുവിലാണ് സംഭവം നടന്നത്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026