l o a d i n g

ഗൾഫ്

ദമ്മാമില്‍ ജലവിതരണ ടാങ്കറുകളില്‍ പരിശോധന; 13 ലൈസന്‍സില്ലാത്ത സര്‍വീസുകള്‍ കണ്ടെത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 5, 2026

ദമ്മാം: സുരക്ഷിതമായ ജലവിതരണ രീതികള്‍ ഉറപ്പാക്കുന്നതിനും ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനുമായി സൗദി വാട്ടര്‍ അതോറിറ്റി ദമ്മാമില്‍ വാട്ടര്‍ ടാങ്കറുകള്‍ ലക്ഷ്യമിട്ട് പരിശോധനാ ബോധവല്‍ക്കരണ ക്യാമ്പെയിന്‍ നടത്തി. ആവശ്യമായ ലൈസന്‍സില്ലാതെ പ്രവര്‍ത്തനം നടത്തിയ 13 നിയമലംഘനങ്ങള്‍ കണ്ടെത്തി. പങ്കെടുത്ത മൂന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ അതത് അധികാരപരിധിയില്‍ നടത്തിയ പരിശോധനകളില്‍ ആകെ 55 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇവര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചു.

കുടിവെള്ള ടാങ്കറുകളെയും അല്ലാത്തവയെയും ക്യാമ്പെയിന്‍ ലക്ഷ്യമിട്ടു. സുരക്ഷിതമായ ജലവിതരണം, പൊതുജനാോഗ്യം, പരിസ്ഥിതി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ഓപ്പറേറ്റര്‍മാര്‍ പാലിക്കുന്നുണ്ടോ എന്നും അതോറിറ്റി പരിശോധിച്ചു. ഉപയോക്താക്കള്‍ക്ക് സുരക്ഷിതവും വിശ്വസനീയവുമായ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ജലവിതരണ സേവനങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാനും റോഡ് സുരക്ഷ മെച്ചപ്പെടുത്താനും റഗുലേറ്ററി ആവശ്യകതകളെക്കുറിച്ച് ഓപ്പറേറ്റര്‍മാരില്‍ അവബോധം വളര്‍ത്താനുമുള്ള സംയുക്ത സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കാമ്പെയിന്‍ സംഘടിപ്പിച്ചത്.

പരിശോധനാ കാമ്പെയിനുകള്‍ തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി. ഉപയോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ജലത്തിന്റെ സുരക്ഷിതവും ഉയര്‍ന്ന ഗുണനിലവാരമുള്ളതുമായ ഗതാഗതം ഉറപ്പാക്കുന്നതിനും ആരോഗ്യ-പാരിസ്ഥിതിക അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനുമായി വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ ആവശ്യമായ ലൈസന്‍സുകള്‍ നേടണമെന്നും അംഗീകൃത വ്യവസ്ഥകള്‍ പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026