തിരൂര്‍: കേരള പ്രവാസി സംഘം ഏഴാം സംസ്ഥാന സമ്മേളനം പ്രവാസി സെമിനാറോടെ തിരൂരില്‍ ആരംഭിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രവാസി സംഘം സ്ഥാപക ഭാരവാഹിയായിരുന്ന ആലത്തിയൂര്‍ സൈനുദ്ധീന്‍ ബാവ ഹാജിയുടെ വസതിയില്‍ നിന്നും പതാക സംഘാടക സമിതി വൈസ് ചെയര്‍മാന്‍ സി കെ കൃഷ്ണദാസ് ഏറ്റുവാങ്ങി. തുടര്‍ന്ന് ഉസ്മാന്‍ പൂളക്കോട്ട് ക്യാപ്റ്റനും കെ ടി ഒ ശിഹാബ് വൈസ് ക്യാപ്റ്റനുമായ പതാക ജാഥ ടൗണ്‍ ഹാളില്‍ എത്തി. പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് ഗഫൂര്‍ പി ലില്ലീസ് പതാക ഏറ്റുവാങ്ങി.
തുടര്‍ന്ന് തിരൂര്‍ ടൗണ്‍ ഹാളില്‍ 'പ്രവാസം, മാറുന്ന മുഖം-പ്രവാസി ജീവിതങ്ങളുടെ ഭാവി' എന്ന സെമിനാര്‍ മുന്‍ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി എ മുഹമ്മദ് റിയാസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഗഫൂര്‍ പി ലില്ലീസ് അധ്യക്ഷനായി. തിരൂര്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കീഴേടത്തില്‍ ഇബ്രാഹിം ഹാജി, മുന്‍ മന്ത്രി ഡോ. കെ ടി ജലീല്‍, മുന്‍ ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ബാദുഷ കടലുണ്ടി, ട്രഷറര്‍ കെ സി സജീവ് തൈക്കാട്, അഡ്വ. പി ഹംസ കുട്ടി എന്നിവര്‍ പങ്കെടുത്തു.
ടി ഷാജി സ്വാഗതവും സിപി റസാക്ക് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.
Related News