l o a d i n g

ഇന്ത്യ

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പൂത്ത പച്ചക്കറിയും കാലാവധി കഴിഞ്ഞ മാംസവും, ബാംഗ്ലൂരില്‍ നിരത്തി റെയ്ഡ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 8, 2026


ബെംഗളൂരു: കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങളുടെ ശേഖരണവും മോശം സംഭരണ രീതികളും ഉള്‍പ്പെടെയുള്ള ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ പ്രമുഖ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍നിന്ന് 250 കിലോഗ്രാമിലധികം മാംസം, 207 കിലോഗ്രാം പച്ചക്കറികള്‍, 32 ലിറ്റര്‍ പാല്‍, 3 കിലോഗ്രാം ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ കര്‍ണാടക ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.

ബെംഗളൂരുവിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സമീപം ജങ്ക് ഫുഡ് വില്‍പ്പനയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ റെയ്ഡ്.

ലാളിത് അശോക് (സൗത്ത് അനക്‌സ്) ഹോട്ടലില്‍ നിന്ന് 76 കിലോ മാംസം, 200 കിലോ പച്ചക്കറികള്‍, കാലാവധി കഴിഞ്ഞ 32 ലിറ്റര്‍ പാല്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചതായി ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. കൂടാതെ ഷാംഗ്രി-ലാ ഹോട്ടലില്‍ നിന്ന് 15 കിലോ മാംസം, ഫോര്‍ സീസണ്‍സില്‍നിന്ന് 19 കിലോ മാംസം, വിവന്ത വൈറ്റ്ഫീല്‍ഡില്‍ നിന്ന് കാലാവധി കഴിഞ്ഞ 3 കിലോ ബേക്കറി ഉല്‍പ്പന്നങ്ങള്‍, താജ് യശ്വന്ത്പൂരില്‍നിന്ന് 72 കിലോ മാംസവും മീനും, റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നിന്ന് 50 കിലോ ചിക്കന്‍, 25 കിലോ മാംസം, 23 കിലോ മീന്‍, 7 കിലോ പച്ചക്കറികള്‍ എന്നിവയും പിടിച്ചെടുത്തു.

ആരോഗ്യമന്ത്രി യു.ടി. ഖാദറിന്റെ നിര്‍ദ്ദേശപ്രകാരം ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ 30 ടീമുകളായി തിരിഞ്ഞ് ബെംഗളൂരുവിലെ 26 ത്രീ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തതെന്ന് ഫുഡ് സേഫ്റ്റി കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.

ബൃഹത് ബെംഗളൂരു മഹാനഗര പാലികെയ്ക്ക് കീഴിലുള്ള എല്ലാ മേഖലകളും ഉള്‍പ്പെടെ ബെംഗളൂരു അര്‍ബന്‍ ജില്ലയിലെ എല്ലാ 3-സ്റ്റാര്‍, 5-സ്റ്റാര്‍ ഹോട്ടലുകളിലും പരിശോധന നടത്തിയതായി വാര്‍ത്താക്കുറിപ്പില്‍ അധികൃതര്‍ വ്യക്തമാക്കി. 2006-ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട്, 2011-ലെ ഭക്ഷ്യസുരക്ഷാ ചട്ടങ്ങള്‍ എന്നിവ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനായിരുന്നു ഈ നടപടി.

എഫ്.എസ്.എസ്.എ.ഐ ലേബലിംഗ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തെറ്റായ ലേബലിംഗ് നല്‍കുക, കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കുക, ശുചിത്വമില്ലാത്ത രീതിയില്‍ ഭക്ഷണം കൈകാര്യം ചെയ്യുക, പച്ചക്കറികളിലെ പൂപ്പല്‍ ബാധ, വെജ്-നോണ്‍വെജ് ഒരുമിച്ച് സൂക്ഷിക്കുക തുടങ്ങി നിരവധി ക്രമക്കേടുകള്‍ പരിശോധനയില്‍ കണ്ടെത്തിയതായി ഫുഡ് സേഫ്റ്റി കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, മാംസവും ഫ്രോസണ്‍ ഭക്ഷ്യവസ്തുക്കളും സൂക്ഷിച്ചതിലും തരംതിരിച്ചതിലുമുള്ള സാങ്കേതിക കാര്യങ്ങളാണ് അധികൃതര്‍ ചൂണ്ടിക്കാണിച്ചതെന്ന് ലാളിത് അശോക് പ്രസ്താവനയിലൂടെ വ്യക്തമാക്കി. 'പിടിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍ ഫ്രോസണ്‍ ചെയ്തവയായിരുന്നു, അവ കേടുവന്നതോ ഉപയോഗശൂന്യമോ ആയിരുന്നില്ല. അതുപോലെ, ചില റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ച പാല്‍ 'ബെസ്റ്റ് ബിഫോര്‍' കാലാവധി കഴിഞ്ഞ് ഒരു ദിവസം മാത്രമായതായിരുന്നു. അത് ഉപയോഗത്തില്‍നിന്ന് ഒഴിവാക്കാന്‍ നേരത്തെ മാറ്റിവെച്ചതായിരുന്നു, അതിഥികള്‍ക്ക് നല്‍കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല,' ഹോട്ടല്‍ മാനേജ്‌മെന്റ് വ്യക്തമാക്കി.

'ലാളിത് അശോക് ബെംഗളൂരു ഭക്ഷ്യസുരക്ഷയ്ക്കും ശുചിത്വത്തിനും ഉയര്‍ന്ന പ്രാധാന്യമാണ് നല്‍കുന്നത്. അതിഥികളുടെ സുരക്ഷയ്ക്കാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്,' എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലാബില്‍ പരിശോധിക്കുന്നതിനായി ചായപ്പൊടി, ചിക്കന്‍, ആട്ടിറച്ചി, മീന്‍, എണ്ണ, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ടൊമാറ്റോ സോസ്, നാരങ്ങാനീര്, ചീസ്, പപ്പടം, അണ്ടിപ്പരിപ്പ്, ഇഞ്ചി, കുരുമുളകുപൊടി, മസാലപ്പൊടികള്‍, പാല്‍ എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

അടുക്കളകളിലെയും ഭക്ഷണ സംഭരണ കേന്ദ്രങ്ങളിലെയും അശുചിത്വം, നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ ഇല്ലാത്ത മാംസ വിഭവങ്ങള്‍, കാലാവധി കഴിഞ്ഞ പാല്‍ ഉല്‍പ്പന്നങ്ങള്‍, ബേക്കറി സാധനങ്ങള്‍, ചിക്കന്‍, മീന്‍, പച്ചക്കറികള്‍ എന്നിവ സൂക്ഷിച്ചതുമാണ് റെയ്ഡില്‍ കണ്ടെത്തിയ പ്രധാന ലംഘനങ്ങള്‍. ലാബ് പരിശോധനാ റിപ്പോര്‍ട്ടുകളുടെയും നിയമത്തിലെ വകുപ്പുകളുടെയും അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ച, സംസ്ഥാനത്തെ 134 സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ചുറ്റുമുള്ള ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനക്ക് ശേഷം കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ ഉയര്‍ന്ന അളവിലുള്ള ആഹാരപദാര്‍ത്ഥങ്ങളുടെ വില്‍പ്പന നിയന്ത്രിക്കാന്‍ എഫ്.എസ്.ഡി.എ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. കര്‍ണാടക ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലാണ് എഫ്.എസ്.ഡി.എ പ്രവര്‍ത്തിക്കുന്നത്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026