ജിദ്ദ: മാസ് ജിദ്ദയുടെ ആഭിമുഖ്യത്തില്‍ ഹസ്സന്‍ കൊണ്ടോട്ടിയും നൂഹ് ബീമാപ്പള്ളിയും സംഘടിപ്പിച്ച സംഗീത സായാഹ്നം ജിദ്ദയിലെ സംഗീതാസ്വാദകര്‍ക്ക് മറക്കാനാവാത്ത അനുഭവമായി. മുഷ്രിഫയിലെ ബി.എം.ആര്‍ റെസ്റ്റോറന്റില്‍ നടന്ന പരിപാടി നിറഞ്ഞ സദസ്സിലാണ് അരങ്ങേറിയത്. ഹിന്ദി ഗാനങ്ങള്‍ക്ക് മാത്രമായി ഒരുക്കിയ പരിപാടിയില്‍ മലയാളികളെ കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രേക്ഷകരുടെയും സാന്നിധ്യം ശ്ര്‌ദ്ധേയമായി.
ജിദ്ദയുടെ അഭിമാനമായ ബോളിവുഡ് ഗായകന്‍ ബസ്സാം പരിപാടിയില്‍ പങ്കെടുത്ത് ഏതാനും ഗാനങ്ങള്‍ ആലപിച്ച് സദസ്സിന്റെ ഹൃദയം കീഴടക്കി. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ നിറഞ്ഞ കൈയടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. നൂഹ് ബീമാപ്പള്ളി, സോഫിയ സുനില്‍, റൈസ ആമിര്‍, അദ്നാന്‍, റാഫി ആലുവ, മന്‍സൂര്‍ പാങ്ങ്, ഐശ്വര്യ അനില്‍, ഹരിഷ്മ, ആര്‍ദ്ര, അഫ്രാ സബിന്‍ റാഫി, രമ്യ ബ്രൂസ്, ഹസ്സന്‍ കൊണ്ടോട്ടി എന്നിവര്‍ വിവിധ ഗാനങ്ങള്‍ ആലപിച്ചു. സുവിജ സത്യനും ഹസ്സന്‍ കൊണ്ടോട്ടിയും അവതാരകരായിരുന്നു. നവാസ് ബീമാപ്പള്ളി, ഗഫൂര്‍ മാഹി, അഷ്റഫ് ചുക്കന്‍ എന്നിവര്‍ അതിഥികളെ സ്വീകരിച്ചു. ഇസ്മായില്‍ മണ്ണാര്‍ക്കാട് ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു. ഹനയും ഹിബയും അവതരിപ്പിച്ച മനോഹരമായ നൃത്താവതരണവും പരിപാടിയുടെ പ്രത്യേക ആകര്‍ഷണമായി. കൊച്ചു കലാകാരികളുടെ പ്രകടനം സദസ്സിന്റെ നിറഞ്ഞ കൈയടി നേടി. ജിദ്ദ സൗഹൃദ കൂട്ടായ്മ കുരുന്നുകള്‍ക്ക് സമ്മാനം നല്‍കി ആദരിച്ചു.
ജിദ്ദയിലെ സാമൂഹിക-സാംസ്‌കാരിക, വ്യാവസായിക രംഗത്തെ പ്രമുഖരായ വാസു ഹംദാന്‍, മോഹന്‍ ബാലന്‍, സഹീര്‍ മാഞ്ഞാലി, അബ്ദുള്ള മുക്കണ്ണി, അബ്ദുല്‍ റഹ്‌മാന്‍ മാവൂര്‍, ബഷീര്‍ പരുത്തിക്കുന്നന്‍, കാജാ മൊയ്തീന്‍, റാഫി ബീമാപ്പള്ളി, ജാഫറലി പാലക്കോട്, സുല്‍ഫിക്കര്‍ ഒതായി, ബാദുഷ മാസ്റ്റര്‍, ജോയ് മൂലന്‍, ഗുഡ് ഹോപ്പ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ. ജുനൈസ് ബാബു, റയാന്‍ ജിം സാരഥി സലാം, ഗായകന്‍ വിജേഷ് ചന്ദ്രു എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Related News