തബൂക്ക്: വൈവിധ്യമാര്‍ന്ന പരിസ്ഥിതിയും അനുയോജ്യമായ കാലാവസ്ഥയും പ്രയോജനപ്പെടുത്തി സൗദി അറേബ്യയിലെ പ്രമുഖ കാര്‍ഷിക മേഖലയായി തബൂക്ക് ഉയര്‍ന്നുവരുന്നു. ഉയര്‍ന്ന പോഷകമൂല്യവും സാമ്പത്തിക പ്രധാന്യവുമുള്ള വേനല്‍ക്കാല പഴവര്‍ഗങ്ങളില്‍ പ്രധാനപ്പെട്ട അത്തിപ്പഴം ഉല്‍പ്പാദനത്തില്‍ മികച്ച നേട്ടമാണ് തബൂക്ക് കൈവരിക്കുന്നത്.
നിലവില്‍ 55,000-ഓളം അത്തിമരങ്ങളാണ് തബൂക്ക് മേഖലയിലുള്ളത്. ഇവിടെ നിന്നുള്ള വിവിധ ഇനം അത്തിപ്പഴങ്ങള്‍ പ്രാദേശിക വിപണികളിലേക്ക് വന്‍തോതില്‍ വിതരണം ചെയ്യുന്നത് വഴി രാജ്യത്തെ കാര്‍ഷിക മേഖലയില്‍ തബൂക്കിന്റെ പങ്ക് കൂടുതല്‍ ശക്തിപ്പെടുന്നു.തബൂക്കിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ ഏറെ വാഗ്ദാനങ്ങള്‍ നല്‍കുന്ന ഒന്നാണ് അത്തിപ്പഴമെന്ന് പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയം തബൂക്ക് ശാഖാ ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ അംജദ് ബിന്‍ അബ്ദുല്ല ഥല്ലാബ് വ്യക്തമാക്കി.
ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും പ്രാദേശിക കര്‍ഷകര്‍ക്ക് മികച്ച പിന്തുണ നല്‍കുന്നതിനുമുള്ള നടപടികള്‍ മന്ത്രാലയം സ്വീകരിച്ചുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഴമായി നേരിട്ട് കഴിക്കുന്നതിനും ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍ക്കും ഒരുപോലെ അനുയോജ്യമായതിനാല്‍ അത്തിപ്പഴത്തിന് വലിയ ആവശ്യക്കാരാണുള്ളത്. ഇത് കര്‍ഷകര്‍ക്ക് വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കാന്‍ മികച്ച അവസരം നല്‍കുന്നു. 2.7 ലക്ഷത്തിലധികം ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന തബൂക്കിലെ ഫാമുകള്‍ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്.
Related News