l o a d i n g

ഗൾഫ്

ലിബിയയില്‍ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം: ഇന്ധന ടാങ്ക് തകര്‍ന്നു; വന്‍ തീപിടിത്തം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 11, 2026

ട്രിപ്പോളി: പടിഞ്ഞാറന്‍ ലിബിയയിലെ സാവിയയിലുള്ള വന്‍കിട എണ്ണശുദ്ധീകരണ ശാലയിലെ ഗ്യാസോലിന്‍ സംഭരണിക്ക് നേരെ ആക്രമണം. അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ തീപിടിച്ചതിനെ തുടര്‍ന്ന് സംഭരണി പൂര്‍ണമായി തകര്‍ന്നു.

ലിബിയയിലെ രണ്ടാമത്തെ വലിയ എണ്ണശുദ്ധീകരണ ശാലയായ ഇവിടെ പ്രതിദിനം 1,20,000 ബാരല്‍ എണ്ണ സംസ്‌കരിക്കാനുള്ള ശേഷിയുണ്ട്. നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്റെ (എന്‍.ഒ.സി) കീഴിലുള്ള ബ്രെഗ ഓയില്‍ കമ്പനിയുടെ '402-ടി' എന്ന ടാങ്കാണ് ആക്രമിക്കപ്പെട്ടത്. തകര്‍ന്ന ടാങ്കില്‍ ഏകദേശം 4.5 ദശലക്ഷം ലിറ്റര്‍ ഗ്യാസോലിന്‍ ഉണ്ടായിരുന്നതായി എന്‍.ഒ.സി അറിയിച്ചു.

തീ നിയന്ത്രണവിധേയമാക്കാനും സമീപത്തുള്ള മറ്റ് ഇന്ധന ടാങ്കുകളിലേക്ക് പടരുന്നത് തടയാന്‍ തണുപ്പിക്കല്‍ പ്രക്രിയ നടത്താനും അഗ്‌നിശമന സേനാംഗങ്ങള്‍ തീവ്രശ്രമം നടത്തിവരികയാണെന്ന് ബ്രെഗ കമ്പനി വ്യക്തമാക്കി. പുക ശ്വസിച്ചുള്ള അസ്വസ്ഥതകളല്ലാതെ ഗുരുതരമായ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അടിയന്തര വിഭാഗം അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലും സാവിയ മേഖലയില്‍ സമാനമായ രീതിയില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. നാഫ്ത സംഭരണിക്കും ജലശുദ്ധീകരണ ശാലക്കും നേരെ നടന്ന ആക്രമണങ്ങളെ എന്‍.ഒ.സി കടുപ്പത്തില്‍ അപലപിക്കുകയും മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ പ്രധാന സാമ്പത്തിക അടിത്തറയായ എണ്ണ മേഖലക്കു നേരെയുള്ള 'കുറ്റകൃത്യപരമായ' ഈ ആക്രമണത്തെ ലിബിയന്‍ പാര്‍ലമെന്ററി സമിതിയും അപലപിച്ചു. ഇന്‍സ്റ്റലേഷനുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.

2011-ല്‍ മുഅമ്മര്‍ അല്‍ ഖദ്ദാഫിയുടെ പുറത്താക്കലിനു ശേഷം യുദ്ധത്തിലേക്ക് തള്ളവിട്ട ലിബിയ നിലവില്‍ ഭരണപരമായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ട്രിപ്പോളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ ഹമീദ് ദബീബയുടെ നേതൃത്വത്തിലുള്ള യു.എന്‍ അംഗീകൃത സര്‍ക്കാരും, കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖലീഫ ഹഫ്താറിന്റെ സേനയും തമ്മില്‍ അധികാരത്തിനായി തര്‍ക്കം തുടരുന്നതിനിടെയാണ് രാജ്യത്തെ പ്രധാന ഊര്‍ജ്ജ കേന്ദ്രത്തിനു നേരെ ആക്രമണമുണ്ടായിരിക്കുന്നത്.

Latest News

മസ്ജിദുല്‍ ഹറം 2030-ഓടെ ലോകത്തെ ഏറ്റവും വലിയ 'സ്മാര്‍ട്ട്' തീര്‍ത്ഥാടന കേന്ദ്രമാകും; ഡിജിറ്റല്‍ മാറ്റങ്ങളിലൂടെ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കി സൗദി
മസ്ജിദുല്‍ ഹറം 2030-ഓടെ ലോകത്തെ ഏറ്റവും വലിയ 'സ്മാര്‍ട്ട്' തീര്‍ത്ഥാടന കേന്ദ്രമാകും; ഡിജിറ്റല്‍ മാറ്റങ്ങളിലൂടെ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കി സൗദി
September 5, 2026
ദമാം വിമാനത്താവളത്തില്‍ 18,000-ത്തിലധികം ലഹരിഗുളികകള്‍ പിടികൂടി; നാല് പേര്‍ അറസ്റ്റില്‍
ദമാം വിമാനത്താവളത്തില്‍ 18,000-ത്തിലധികം ലഹരിഗുളികകള്‍ പിടികൂടി; നാല് പേര്‍ അറസ്റ്റില്‍
September 5, 2026
ബംഗാളില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ യോഗങ്ങള്‍ക്ക് നേരെ സംഘടിത ആക്രമണം
ബംഗാളില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ യോഗങ്ങള്‍ക്ക് നേരെ സംഘടിത ആക്രമണം
September 5, 2026
സി.ജെ.പി പ്രതിഷേധം: ഒടുവില്‍  സ്വതന്ത്ര ഭരദ്വാജ് അറസ്റ്റില്‍
സി.ജെ.പി പ്രതിഷേധം: ഒടുവില്‍ സ്വതന്ത്ര ഭരദ്വാജ് അറസ്റ്റില്‍
September 5, 2026
കോണ്‍ഗ്രസുകാര്‍ തമ്മില്‍ കൈയാങ്കളി, വനിതാ എം.എല്‍.എക്ക് പരിക്ക്
കോണ്‍ഗ്രസുകാര്‍ തമ്മില്‍ കൈയാങ്കളി, വനിതാ എം.എല്‍.എക്ക് പരിക്ക്
September 5, 2026
കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി തമിഴ്നാട്ടിലെ 7 എന്‍ജിനീയറിങ് വിദ്യാര്‍ഥികളടക്കം 8 പേര്‍ മരിച്ചു
കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി തമിഴ്നാട്ടിലെ 7 എന്‍ജിനീയറിങ് വിദ്യാര്‍ഥികളടക്കം 8 പേര്‍ മരിച്ചു
September 5, 2026
ഇറാന്‍-യുഎസ് യുദ്ധം: കുവൈറ്റിലെ പേര്‍ഷ്യന്‍ റസ്റ്റോറന്റ് പേരുമാറ്റി; ആശങ്കയില്‍ പ്രവാസി ഇറാനികള്‍
ഇറാന്‍-യുഎസ് യുദ്ധം: കുവൈറ്റിലെ പേര്‍ഷ്യന്‍ റസ്റ്റോറന്റ് പേരുമാറ്റി; ആശങ്കയില്‍ പ്രവാസി ഇറാനികള്‍
September 4, 2026
പ്രവാസി നിര്‍മ്മാതാവ് ഷാജു വാലപ്പന് അന്താരാഷ്ട്ര നേട്ടം; 'സ്വാലിഹ്' ദുര്‍ഗാപുര്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രം
പ്രവാസി നിര്‍മ്മാതാവ് ഷാജു വാലപ്പന് അന്താരാഷ്ട്ര നേട്ടം; 'സ്വാലിഹ്' ദുര്‍ഗാപുര്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രം
September 4, 2026
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: രാജ്യവ്യാപക റെയ്ഡ്
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: രാജ്യവ്യാപക റെയ്ഡ്
September 4, 2026
സോണിയയുടെ ആത്മകഥ തിരുത്തലില്ലാതെ പുറത്തിറങ്ങും
സോണിയയുടെ ആത്മകഥ തിരുത്തലില്ലാതെ പുറത്തിറങ്ങും
September 4, 2026