l o a d i n g

ഗൾഫ്

ഹഫര്‍ അല്‍ ബാത്തിനില്‍ ട്രക്കിനുള്ളില്‍വെച്ച് മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

Thumbnail

ഹഫര്‍ അല്‍ ബാത്തിന്‍: ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തമിഴ്‌നാട് പുതുക്കോട്ട സ്വദേശി പ്രഭാകറിന്റെ (49) മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഹഫര്‍ അല്‍ ബാത്തിനില്‍ നിന്ന് ഏകദേശം 180 കിലോമീറ്റര്‍ അകലെയുള്ള അല്‍ സൈറ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്കിനുള്ളിലാണ് പ്രഭാകറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി സൗദി അറേബ്യയിലെ ഒരു ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനിയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു പ്രഭാകര്‍. ദമാമില്‍ നിന്ന് ഹഫര്‍ അല്‍ ബാത്തിനിലേക്ക് ചരക്കുമായി പുറപ്പെട്ട ഒമ്പത് ട്രക്കുകളുടെ സംഘത്തിലായിരുന്നു അദ്ദേഹം ഓടിച്ചിരുന്ന വാഹനവും. നിശ്ചിത സമയത്തിനുള്ളില്‍ മറ്റ് വാഹനങ്ങള്‍ ഹഫര്‍ അല്‍ ബാത്തിനില്‍ എത്തിയിട്ടും പ്രഭാകറിന്റെ ട്രക്ക് എത്താതിരുന്നതോടെയാണ് സഹപ്രവര്‍ത്തകര്‍ക്ക് സംശയം തോന്നിയത്. ഫോണില്‍ ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് അല്‍ സൈറയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്ക് കണ്ടെത്തിയത്.

വാഹനം പരിശോധിച്ചപ്പോഴാണ് പ്രഭാകറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം അല്‍ സൈറ പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. പോലീസും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചയാണ് മരണം സംഭവിച്ചത്.

പോലീസ് സ്റ്റേഷനില്‍ നിന്ന് വിവരമറിഞ്ഞതിനെ തുടര്‍ന്ന് ഹഫര്‍ അല്‍ ബാത്തിന്‍ ഒ.ഐ.സി.സി. പ്രസിഡന്റ് വിബിന്‍ മറ്റത്തിന്റെ നേതൃത്വത്തില്‍, ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു. എംബാമിംഗ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഉള്‍പ്പെടെയുള്ള ചെലവുകള്‍ പ്രഭാകര്‍ ജോലി ചെയ്തിരുന്ന കമ്പനിയാണ് വഹിച്ചത്. ചെന്നൈ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
പളനിവേലാണ് പ്രഭാകറിന്റെ പിതാവ്, മാതാവ്: വേലായു, ഭാര്യ: യോഗലക്ഷ്മി, മക്കള്‍: മണികണ്ഠന്‍, മനോജ് കുമാര്‍.

Latest News

പ്രാദേശിക സംഘര്‍ഷം:  എയര്‍ അറേബ്യയുടെ അറ്റാദായത്തില്‍ വന്‍ ഇടിവ്
പ്രാദേശിക സംഘര്‍ഷം: എയര്‍ അറേബ്യയുടെ അറ്റാദായത്തില്‍ വന്‍ ഇടിവ്
August 14, 2026
യുഎസില്‍ ഉപഭോക്തൃ ആത്മവിശ്വാസം കുത്തനെ ഇടിഞ്ഞു; ഇറാന്‍ യുദ്ധത്തില്‍ വന്‍ ഡ്രോണ്‍ നഷ്ടവുമായി അമേരിക്ക; ഇറാന്റെ കൃത്യതയാര്‍ന്ന ആക്രമണത്തില്‍ അമ്പരന്ന് യു.എസ് ഉദ്യോഗസ്ഥര്‍
യുഎസില്‍ ഉപഭോക്തൃ ആത്മവിശ്വാസം കുത്തനെ ഇടിഞ്ഞു; ഇറാന്‍ യുദ്ധത്തില്‍ വന്‍ ഡ്രോണ്‍ നഷ്ടവുമായി അമേരിക്ക; ഇറാന്റെ കൃത്യതയാര്‍ന്ന ആക്രമണത്തില്‍ അമ്പരന്ന് യു.എസ് ഉദ്യോഗസ്ഥര്‍
August 14, 2026
അറബ് യുവതി കോഴിക്കോട്ട് ഹോട്ടലില്‍ മരിച്ച നിലയില്‍
അറബ് യുവതി കോഴിക്കോട്ട് ഹോട്ടലില്‍ മരിച്ച നിലയില്‍
August 14, 2026
പ്രവാസി സംരംഭകത്വ ശില്‍പ്പശാല ഓഗസ്റ്റ് 18-ന്
പ്രവാസി സംരംഭകത്വ ശില്‍പ്പശാല ഓഗസ്റ്റ് 18-ന്
August 14, 2026
ചെങ്കടലില്‍ നിന്ന് മരുഭൂമിയുടെ ഹൃദയത്തിലേക്ക്; ജിദ്ദ, മദീന, തബൂക്ക് എന്നിവിടങ്ങളില്‍ നിന്ന് അല്‍ഉലയിലേക്ക് ആകര്‍ഷകമായ മൂന്ന് പുതിയ പാതകള്‍
ചെങ്കടലില്‍ നിന്ന് മരുഭൂമിയുടെ ഹൃദയത്തിലേക്ക്; ജിദ്ദ, മദീന, തബൂക്ക് എന്നിവിടങ്ങളില്‍ നിന്ന് അല്‍ഉലയിലേക്ക് ആകര്‍ഷകമായ മൂന്ന് പുതിയ പാതകള്‍
August 14, 2026
ഹഫര്‍ അല്‍ ബാത്തിനില്‍ ട്രക്കിനുള്ളില്‍വെച്ച് മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
ഹഫര്‍ അല്‍ ബാത്തിനില്‍ ട്രക്കിനുള്ളില്‍വെച്ച് മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
August 14, 2026
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി ജിദ്ദയില്‍ നിര്യാതനായി
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി ജിദ്ദയില്‍ നിര്യാതനായി
August 14, 2026
കൊലപാതക കേസ് പ്രതി തൂങ്ങി മരിച്ചു, അയല്‍വാസിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച വയോധികന്‍ ജീവനൊടുക്കി, മൊബൈല്‍ അമിത ഉപയോഗത്തിന് വഴക്ക്:ഒമ്പതാം ക്ലാസുകാരി തൂങ്ങിമരിച്ചു; മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ജീവനൊടുക്കിയ നിലയില്‍

മനാമയില്‍ ചികിത്സയിലായിരുന്ന സീനത്ത് സുരക്ഷിതമായി നാട്ടിലേക്ക്; ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ യാത്ര
മനാമയില്‍ ചികിത്സയിലായിരുന്ന സീനത്ത് സുരക്ഷിതമായി നാട്ടിലേക്ക്; ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ യാത്ര
August 14, 2026
മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ ഉയര്‍ത്താന്‍ കമ്പനികളുടെ നീക്കം; 16 ശതമാനം വരെ നിരക്കുയരാം;  എയര്‍ടെല്‍ ജനപ്രിയ പ്ലാനുകള്‍ പിന്‍വലിച്ചു
മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ ഉയര്‍ത്താന്‍ കമ്പനികളുടെ നീക്കം; 16 ശതമാനം വരെ നിരക്കുയരാം; എയര്‍ടെല്‍ ജനപ്രിയ പ്ലാനുകള്‍ പിന്‍വലിച്ചു
August 14, 2026