l o a d i n g

ഗൾഫ്

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സൗദിയില്‍ വിപുലമായി ആഘോഷിച്ചു

Thumbnail

റിയാദ്/ജിദ്ദ: ഇന്ത്യയുടെ എണ്‍പതാം സ്വാതന്ത്ര്യദിനം സൗദി അറേബ്യയിലെ ഇന്ത്യന്‍ പ്രവാസി സമൂഹം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. റിയാദ് ഇന്ത്യന്‍ എംബസിയിലും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലും ദേശീയ പതാക ഉയര്‍ത്തിയാണ് ആഘോഷത്തിന് തുടക്കമായത്. അംബാസഡര്‍ വിപുല്‍ റിയാദ് എംബസിയിലും കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി ജിദ്ദ കോണ്‍സുലേറ്റിലും ദേശീയ പതാക ഉയര്‍ത്തി.
ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങില്‍ സ്വാതന്ത്ര്യദിന തലേന്ന് ഇന്ത്യന്‍ രാഷ്ട്രപതി രാഷ്ട്രത്തോടായി നടത്തിയ പ്രസംഗം
അംബാസഡര്‍ വായിച്ചു.

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദ കോണ്‍സുലേറ്റ് വളപ്പില്‍ നടന്ന ആഘോഷ ചടങ്ങുകളില്‍ അറുന്നൂറോളം വരുന്ന ഇന്ത്യന്‍ സമൂഹാംഗങ്ങളും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.

ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയെയും പരിവര്‍ത്തനത്തെയും കുറിച്ച് സംസാരിച്ച കോണ്‍സല്‍ ജനറല്‍, 2047-ഓടെ 'വികസിത് ഭാരത്' എന്ന ലക്ഷ്യം കൈവരിക്കാനുള്ള കൂട്ടായ പരിശ്രമങ്ങളെ എടുത്തുപറഞ്ഞു. ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ വളര്‍ന്നുവരുന്ന തന്ത്രപ്രധാനമായ പങ്കാളിത്തത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സൗദിയിലുള്ള 27 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സമൂഹം ഇരു രാജ്യങ്ങളും തമ്മിലുള്ള സജീവമായ ബന്ധത്തിന്റെ പാലമായി പ്രവര്‍ത്തിക്കുന്നു. ജനസൗഹൃദപരവും കാര്യക്ഷമവുമായ സേവനങ്ങള്‍ നല്‍കുന്നതില്‍ കോണ്‍സുലേറ്റിനുള്ള പ്രതിബദ്ധതയും അദ്ദേഹം ആവര്‍ത്തിച്ചു.

ഇന്ത്യന്‍ സമൂഹാംഗങ്ങളും ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അവതരിപ്പിച്ച ദേശഭക്തിഗാനങ്ങള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ചടങ്ങില്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന പ്രാദേശിക ഭക്ഷണവിഭവങ്ങളും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു.

ആഘോഷങ്ങളുടെ ഭാഗമായി കോണ്‍സുലേറ്റില്‍ പ്രത്യേക 'ഹര്‍ ഘര്‍ തിരംഗ' എക്‌സിബിഷനും നടന്നു. 'സ്വച്ഛ് അഭിയാന്‍' പരിപാടിയുടെ ഭാഗമായി ശുചീകരണ യജ്ഞവും സംഘടിപ്പിച്ചു.

Photo

Latest News

ഹജ്ജ് തീര്‍ഥാടകരുടെ താമസ നിയമങ്ങളിലെ ഭേദഗതികള്‍ ടൂറിസം മന്ത്രാലയം അംഗീകരിച്ചു
ഹജ്ജ് തീര്‍ഥാടകരുടെ താമസ നിയമങ്ങളിലെ ഭേദഗതികള്‍ ടൂറിസം മന്ത്രാലയം അംഗീകരിച്ചു
August 16, 2026
പശ്ചിമ ബംഗാള്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കറും മുന്‍ മന്ത്രിയുമായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ആഷിഷ് ബാനര്‍ജി തൂങ്ങി മരിച്ചു
പശ്ചിമ ബംഗാള്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കറും മുന്‍ മന്ത്രിയുമായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ആഷിഷ് ബാനര്‍ജി തൂങ്ങി മരിച്ചു
August 16, 2026
ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി നോര്‍ക്ക ഇന്‍ഷുറന്‍സ് ബോധവല്‍ക്കരണ പരിപാടി നടത്തി
ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി നോര്‍ക്ക ഇന്‍ഷുറന്‍സ് ബോധവല്‍ക്കരണ പരിപാടി നടത്തി
August 15, 2026
ജിദ്ദ നവോദയ യുവജന വേദി 'യുവപ്രതീക്ഷ 2026'
ജിദ്ദ നവോദയ യുവജന വേദി 'യുവപ്രതീക്ഷ 2026'
August 15, 2026
 നോര്‍ക്ക സെന്ററില്‍ സ്വാതന്ത്ര്യദിനാഘോഷം:  സി.ഇ.ഒ  രാജേഷ് മാധവന്‍ ദേശീയ പതാക ഉയര്‍ത്തി
നോര്‍ക്ക സെന്ററില്‍ സ്വാതന്ത്ര്യദിനാഘോഷം: സി.ഇ.ഒ രാജേഷ് മാധവന്‍ ദേശീയ പതാക ഉയര്‍ത്തി
August 15, 2026
രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷം: ജിദ്ദ ഐ.സി.എഫ് ജനസഭ ശ്രദ്ധേയമായി
രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷം: ജിദ്ദ ഐ.സി.എഫ് ജനസഭ ശ്രദ്ധേയമായി
August 15, 2026
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ 'ലിവ് വെല്‍' ബോധവല്‍ക്കരണ പദ്ധതിക്ക് തുടക്കം
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ 'ലിവ് വെല്‍' ബോധവല്‍ക്കരണ പദ്ധതിക്ക് തുടക്കം
August 15, 2026
തെക്കന്‍ ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം: മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു
തെക്കന്‍ ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം: മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു
August 15, 2026
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സൗദിയില്‍ വിപുലമായി ആഘോഷിച്ചു
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സൗദിയില്‍ വിപുലമായി ആഘോഷിച്ചു
August 15, 2026
ഡച്ച് ഫുട്‌ബോളിന്റെ ചാവി ഇനി സാവിയുടെ കൈകളില്‍
ഡച്ച് ഫുട്‌ബോളിന്റെ ചാവി ഇനി സാവിയുടെ കൈകളില്‍
August 15, 2026