നോര്‍ക്ക സെന്ററില്‍ സ്വാതന്ത്ര്യദിനാഘോഷം: സി.ഇ.ഒ രാജേഷ് മാധവന്‍ ദേശീയ പതാക ഉയര്‍ത്തി
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനമായ തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജേഷ് മാധവന്‍ ദേശീയ പതാക ഉയര്‍ത്തി. ഏവര്‍ക്കും അദ്ദേഹം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓഫീസുകളിലെ ജീവനക്കാരും കുടുംബാംഗങ്ങളും സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. മധുരപലഹാരങ്ങളും വിതരണം ചെയ്തു.
Related News