റിയാദ്: സമൂഹത്തില്‍ ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി ആരോഗ്യ മന്ത്രാലയം 'ലിവ് വെല്‍' ചര്‍ച്ചാ സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പൊതുജനാരോഗ്യ ബോധവല്‍ക്കരണ പ്ലാറ്റ്ഫോമിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ആരോഗ്യരംഗത്തെ പ്രമുഖര്‍, വിദഗ്ധര്‍, കണ്ടന്റ് ക്രിയേറ്റര്‍മാര്‍, ഇന്‍ഫ്‌ലുവന്‍സറുകള്‍, ആരോഗ്യമേഖലയിലെ പ്രമുഖ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
സമൂഹത്തില്‍ ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാനും വ്യക്തികളെ ശാക്തീകരിക്കാനുമാണ് 'ലിവ് വെല്‍' പദ്ധതി ലക്ഷ്യമിടുന്നത്. സൗദി വിഷന്‍ 2030-ന്റെ കീഴിലുള്ള ആരോഗ്യമേഖലാ പരിവര്‍ത്തന പദ്ധതിയുടെ ലക്ഷ്യങ്ങളുമായി ഒത്തുപോകുന്നതാണ് ഈ നവീന സംരംഭം.
ആരോഗ്യ ബോധവല്‍ക്കരണ രംഗത്തെ പുതിയ ട്രെന്‍ഡുകള്‍, വിശ്വസനീയമായ വിവരങ്ങള്‍ നല്‍കുന്നതില്‍ 'ലിവ് വെല്‍' പ്ലാറ്റ്ഫോമിന്റെ പങ്ക്, ഡിജിറ്റല്‍ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള വഴികള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ചയായി. സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് ഒരുമിച്ച് എത്തിക്കുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും ചര്‍ച്ചകള്‍ ഊന്നല്‍ നല്‍കി.
സമൂഹത്തില്‍ ആരോഗ്യ ബോധവല്‍ക്കരണം വ്യാപിപ്പിക്കുകയും ശാസ്ത്രീയവും വിശ്വസനീയവുമായ വിവരങ്ങള്‍ നല്‍കുകയും ചെയ്യുക, തെറ്റായ ധാരണകള്‍ തിരുത്തുകയും പ്രായോഗികമായ ആരോഗ്യകരമായ ബദലുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക, പൊതുആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന ആരോഗ്യകരമായ സമൂഹത്തെ വാര്‍ത്തെടുക്കുക, ആരോഗ്യ സംബന്ധമായ അറിവുകളെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റാന്‍ ജനങ്ങളെ പ്രാപ്തരാക്കുക, സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായതും പുതിയ ആരോഗ്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ മാധ്യമ ഉള്ളടക്കങ്ങള്‍ നല്‍കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
Related News