ജിദ്ദ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം മെക് സെവന്‍ ജിദ്ദ ഹെഡ്ക്വാര്‍ട്ടറില്‍ അതിവിപുലമായി ആഘോഷിച്ചു. പതിവ് വ്യായാമത്തിന് ശേഷം നടന്ന വര്‍ണ്ണാഭമായ വിവിധ പരിപാടികള്‍ ആഘോഷത്തിനു മാറ്റുകൂട്ടി. ഗ്രൂപ്പായും വ്യക്തിഗതമായും നടത്തിയ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
ഇന്ത്യയില്‍ നിന്നുള്ള മെക് സെവന്‍ ഫൗണ്ടര്‍ & ക്യാപ്റ്റന്‍ ഡോ. സലാഹുദ്ദീന്‍, ബ്രാന്‍ഡ് അംബാസഡര്‍ ഡോ. അറക്കല്‍ ബാവ, ചീഫ് കോര്‍ഡിനേറ്റര്‍ മുസ്തഫ പെരുവള്ളൂര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം ഇന്ത്യന്‍ ദേശീയ പതാകയുടെ സ്റ്റിക്കര്‍ നെഞ്ചില്‍ ആലേഖനം ചെയ്തിട്ടായിരുന്നു പതിവ് പ്രാക്ടീസ് നടന്നത്.
അബ്ദുറഹ്‌മാന്‍ അബ്ദുള്ള യൂസുഫ് ഫദല്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. മെക് സെവന്‍ ജിദ്ദ ചീഫ് ട്രെയിനര്‍ അഹമ്മദ് കുറ്റൂര്‍ അധ്യക്ഷത വഹിച്ചു. കെ.എം.എ. ലത്തീഫ് മാസ്റ്റര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
അര്‍ഷദ് കിനാശ്ശേരി, വിലാസ് കുറുപ്പ് പന്തളം, അഷ്റഫ് ഡി.എച്ച്.എല്‍. മഹ്ജര്‍, ഇസ്മായില്‍ നീറാട്, അബ്ദുറഹ്‌മാന്‍ നീറാട്, കാമരാജ് ചെന്നൈ, കാസിം പൊന്മള, റസാഖ് മാസ്റ്റര്‍ വള്ളിക്കുന്ന്, ഹമീദ് മണലായ, നൗഷാദ് പറപ്പൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സുബൈര്‍ എം.എം. സ്വാഗതവും സമീര്‍ എയര്‍വിങ്‌സ് നന്ദിയും പറഞ്ഞു.
ഗഫൂര്‍ സി.ടി. വേങ്ങര, അബ്ദുസലാം ആലപ്പുഴ, ചെറിയാപ്പു കിഴക്കുപറമ്പ്, അന്‍സാര്‍ ഫാല്‍ക്കണ്‍, ഷുക്കൂര്‍ വാഴക്കാട്, റഷീദ് കപ്പുങ്ങല്‍, നൗഷാദ് വേങ്ങര, ഷഫീഖ് കടുങ്ങാപുരം, ഹുസൈന്‍ ആലപ്പുഴ, ഫൈസല്‍ അരിപ്ര, സിറാജ് പെരിന്തല്‍മണ്ണ, ഉസ്മാന്‍ ചാവക്കാട്, ശിഹാബ് മഞ്ചേരി, റഷീദ് മോങ്ങം, സൈദലവി സ്മാര്‍ട്ട്, അഷ്റഫ് ചെര്‍പ്പുളശേരി, റഹീസ് മോയി വള്ളുവമ്പ്രം, ശംസു വി.പി. റുവൈസ്, മുഹമ്മദ് പാലത്തിങ്ങല്‍, ജഷീര്‍ പൊന്നേത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Related News