ദമ്മാം/ജിസാന്‍: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 'യങ് ഇന്ത്യ, സ്ട്രോങ്ങ് ഡെമോക്രസി' (യുവ ഇന്ത്യ, ശക്തമായ ജനാധിപത്യം) എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ (ഐ.സി.എഫ്.) ആഭിമുഖ്യത്തില്‍ സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങളില്‍ ജനസഭകള്‍ സംഘടിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത് ജനസമ്പത്താണെന്നും, ഏറ്റവും വലിയ ശക്തി യുവശക്തിയാണെന്നും യോഗങ്ങള്‍ അഭിപ്രായപ്പെട്ടു.
ദമ്മാം ഐ.സി.എഫ് ജനസഭ
ദമ്മാം പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനസഭ ഐ.സി.എഫ്. റീജിയന്‍ പ്രസിഡന്റും ലോക കേരള സഭാംഗവുമായ അഹ്‌മദ് നിസാമി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി പ്രസിഡന്റ് ശംസുദ്ദിന്‍ സഅദി അധ്യക്ഷത വഹിച്ചു. മുഹമ്മദ് അമാനി പ്രാര്‍ത്ഥന നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ബാസ് തെന്നല ആമുഖ പ്രഭാഷണം നടത്തി.
യുവജനങ്ങളെ ക്രിയാത്മകമായും പ്രത്യുത്പാദനപരമായും ഉപയോഗിക്കുകയാണ് രാജ്യപുരോഗതിക്ക് വേണ്ടതെന്നും, അതിനായി യുവജനങ്ങളെ ജനാധിപത്യവത്കരിക്കേണ്ടത് അനിവാര്യമാണെന്നും ജനസഭ വ്യക്തമാക്കി. അരാഷ്ട്രീയവത്കരണത്തില്‍നിന്നും മുക്തമായൊരു യുവതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സാമൂഹ്യ സംഘടനകള്‍ക്കും വലിയ പങ്കുണ്ടെന്ന് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ച പ്രമുഖര്‍ ഓര്‍മിപ്പിച്ചു.
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപ്പുഴ, കെ.എം.സി.സി. പ്രൊവിന്‍സ് വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ്, നവോദയ രക്ഷാധികാരി സമിതി അംഗം പ്രദീപ് കൊട്ടിയം, ഒ.ഐ.സി.സി. റീജിയന്‍ വൈസ് പ്രസിഡന്റ് ശംസുദ്ദിന്‍, സിറാജ് ലേഖകന്‍ റഫീഖ് ചെമ്പോത്തറ, ആര്‍.എസ്.സി. കലാലയം ഗ്ലോബല്‍ അംഗം സാദിഖ് സഖാഫി ജഫനി എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങിന്റെ ഭാഗമായി ഐ.സി.എഫ്. ചാപ്റ്റര്‍ ഡെപ്യൂട്ടി പ്രസിഡന്റ് അന്‍വര്‍ കളറോട് ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. റീജിയന്‍ പി.ആര്‍. & മീഡിയ സെക്രട്ടറി മുസ്തഫ മുക്കൂട് മോഡറേറ്റര്‍ ആയിരുന്നു. ഓര്‍ഗണൈസേഷന്‍ സെക്രട്ടറി മുനീര്‍ തോട്ടട സ്വാഗതവും അഡ്മിന്‍ സെക്രട്ടറി ജഅഫര്‍ സ്വാദിഖ് നന്ദിയും പറഞ്ഞു.
ജിസാന്‍ ഐ.സി.എഫ്. ജനസഭ
രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ യുവാക്കളുടെ സജീവ പങ്കാളിത്തവും ജാഗ്രതയും ശക്തമായ പ്രതികരണവും ഇന്ത്യന്‍ ജനാധിപത്യത്തിന് കരുത്തുപകരുമെന്ന് ജിസാനില്‍ സംഘടിപ്പിച്ച ജനസഭ അഭിപ്രായപ്പെട്ടു. ഐ.സി.എഫ്. ജിസാന്‍ റീജണല്‍ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
ജനസഭയില്‍ ഡെപ്യൂട്ടി പ്രസിഡണ്ട് അബ്ദുല്ല സുഹ്രി അധ്യക്ഷത വഹിച്ചു. ചാപ്റ്റര്‍ ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് ബിന്‍ സാലിഹ് മഞ്ചേശ്വരം ഉദ്ഘാടനം നിര്‍വഹിച്ചു. മുസ്തഫ സഅദി ക്ലാരി വിഷയം അവതരിപ്പിച്ചു. സതീഷന്‍ നീലാമ്പരി (ജല), റഫീഖ് ഓമച്ചപ്പുഴ, സത്താര്‍ പെടേന, നൗഫല്‍ മമ്പാട് തുടങ്ങിയ നേതാക്കളും വിവിധ സംഘടനാ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. രഹനാസ് കുറ്റ്യാടി സ്വാഗതവും റഫീഖ് കരിങ്കല്ലത്താണി നന്ദിയും പറഞ്ഞു.
Related News