l o a d i n g

ഗൾഫ്

മതേതര ജനാധിപത്യ മൂല്യങ്ങളും ദേശീയ ഐക്യവും കാത്തുസൂക്ഷിക്കണം: ജിദ്ദ കെ.എം.സി.സി

Thumbnail

ജിദ്ദ: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാടനുബന്ധിച്ച് ജിദ്ദ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി 'പോരാടി നേടിയ സ്വാതന്ത്ര്യം' എന്ന വിഷയത്തില്‍ പ്രത്യേക ചര്‍ച്ചയും നടന്നു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷ പരിപാടി നസീര്‍ വാവക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളെ ചടങ്ങില്‍ അനുസ്മരിക്കുകയും, അവരുടെ ത്യാഗങ്ങളും പോരാട്ടങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയും ചെയ്തു. പ്രവാസലോകത്തായിരിക്കുമ്പോഴും ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങളും ദേശീയ ഐക്യവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് വലുതാണെന്ന് പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. വൈവിധ്യങ്ങള്‍ക്കിടയിലുള്ള ഐക്യമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയെന്നും, രാജ്യത്തിന്റെ പുരോഗതിക്കും സമാധാനത്തിനും വേണ്ടി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും നേതാക്കള്‍ ആഹ്വാനം ചെയ്തു.

നാസര്‍ മച്ചിങ്ങല്‍, ലത്തീഫ് മുസ്ലിയാരങ്ങാടി, ലത്തീഫ് കളരാന്തിരി, ജലാല്‍ തേഞ്ഞിപ്പലം, എ.കെ. ബാവ, കെ.കെ. മുഹമ്മദ്, ഇബ്രാഹിം കൊല്ലി, സീതി കൊളക്കാടന്‍, സുല്‍ഫിക്കര്‍ ഒതായി, സഹിന്‍ തച്ചമ്പാറ, ലത്തീഫ് വെള്ളമുണ്ട, റഊഫ് തിരൂരങ്ങാടി, കരീം പഠിക്കമണ്ണില്‍, നൗഫല്‍ ഉള്ളാടന്‍, നാസറുദ്ദിന്‍ ആലപ്പുഴ, സ്വാലിഹ് മാസ്റ്റര്‍, സലീം മണ്ടേരി, മനാഫ് എറാടന്‍, ജാഫര്‍ വെന്നിയൂര്‍ എന്നിവര്‍ സംസാരിച്ചു. അഷ്‌റഫ് പരപ്പനങ്ങാടി ദേശഭക്തിഗാനം ആലപിച്ചു.

വി.പി. മുസ്തഫ സ്വാഗതവും ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള പ്രതിജ്ഞയോടെയാണ് പരിപാടി സമാപിച്ചത്.

Latest News

 ഒ.ഐ.സി.സി. വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഒ.ഐ.സി.സി. വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
August 16, 2026
അല്‍ഖോബാര്‍ വേള്‍ഡ് മലയാളി കൗണ്‍സിലും ഹഫര്‍ അല്‍ ബാത്തിന്‍ ഒ.ഐ.സി.സിയും സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
അല്‍ഖോബാര്‍ വേള്‍ഡ് മലയാളി കൗണ്‍സിലും ഹഫര്‍ അല്‍ ബാത്തിന്‍ ഒ.ഐ.സി.സിയും സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
August 16, 2026
ആഗോള റാങ്കിംഗില്‍ സൗദി സര്‍വ്വകലാശാലകള്‍ക്ക് വന്‍ മുന്നേറ്റം:  തായിഫ്, റിയാദ്, ജിസാന്‍ സര്‍വകലാശാലകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു
ആഗോള റാങ്കിംഗില്‍ സൗദി സര്‍വ്വകലാശാലകള്‍ക്ക് വന്‍ മുന്നേറ്റം: തായിഫ്, റിയാദ്, ജിസാന്‍ സര്‍വകലാശാലകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു
August 16, 2026
യുവശക്തിയാണ് ജനാധിപത്യത്തിന്റെ കരുത്ത്: സൗദിയില്‍ ഐ.സി.എഫ്. ജനസഭകള്‍ സംഘടിപ്പിച്ചു
യുവശക്തിയാണ് ജനാധിപത്യത്തിന്റെ കരുത്ത്: സൗദിയില്‍ ഐ.സി.എഫ്. ജനസഭകള്‍ സംഘടിപ്പിച്ചു
August 16, 2026
മതേതര ജനാധിപത്യ മൂല്യങ്ങളും ദേശീയ ഐക്യവും കാത്തുസൂക്ഷിക്കണം: ജിദ്ദ കെ.എം.സി.സി
മതേതര ജനാധിപത്യ മൂല്യങ്ങളും ദേശീയ ഐക്യവും കാത്തുസൂക്ഷിക്കണം: ജിദ്ദ കെ.എം.സി.സി
August 16, 2026
ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്ക് ചേര്‍ന്ന് 'മെക് സെവന്‍' ജിദ്ദ
ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്ക് ചേര്‍ന്ന് 'മെക് സെവന്‍' ജിദ്ദ
August 16, 2026
റിയാദില്‍ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍
റിയാദില്‍ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍
August 16, 2026
ഫിറ്റ് ജിദ്ദ റീഡേഴ്സ് ക്ലബ്ബിന് തുടക്കം
ഫിറ്റ് ജിദ്ദ റീഡേഴ്സ് ക്ലബ്ബിന് തുടക്കം
August 16, 2026
ഭീതിയായി മാറിയ വിദ്യാര്‍ഥികളുടെ കൂട്ടച്ചിരി:  പ്രേതബാധയോ അതോ കൂട്ട ഹിസ്റ്റിരിയയോ? സ്‌കൂളില്‍ വന്‍ കൊഴിഞ്ഞുപോക്ക്
ഭീതിയായി മാറിയ വിദ്യാര്‍ഥികളുടെ കൂട്ടച്ചിരി: പ്രേതബാധയോ അതോ കൂട്ട ഹിസ്റ്റിരിയയോ? സ്‌കൂളില്‍ വന്‍ കൊഴിഞ്ഞുപോക്ക്
August 16, 2026
വാരണാസി വിമാനത്താവളത്തില്‍ യാത്രക്കാരന്റെ  പിസ്റ്റളില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്നു സുരക്ഷാ ജീവനക്കാരി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്ക്
വാരണാസി വിമാനത്താവളത്തില്‍ യാത്രക്കാരന്റെ പിസ്റ്റളില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്നു സുരക്ഷാ ജീവനക്കാരി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്ക്
August 16, 2026