റിയാദ്: 'യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി' എന്ന പ്രമേയത്തില്‍ ഐ.സി.എഫ് റിയാദിലെ രണ്ട് ഏരിയകളിലായി സംഘടിപ്പിച്ച 'ജനസഭ'യുടെ ഒന്നാം ഭാഗം ബത്ത അല്‍മാസ് ഹാളില്‍ നടന്നു. ഇന്ത്യന്‍ ജനാധിപത്യവും യുവതലമുറയുടെ പങ്കും കേന്ദ്രീകരിച്ചുള്ള വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ ചര്‍ച്ചാ അവതരണങ്ങള്‍ നടന്നു. 'വിദ്യാഭ്യാസവും ജനാധിപത്യ ബോധവും' എന്ന വിഷയത്തില്‍ അബ്ദുല്‍ റസാഖ് കുഴിപ്പുറവും, 'വിദ്വേഷ രാഷ്ട്രീയവും യുവത്വവും' എന്ന വിഷയത്തില്‍ അബ്ദുല്‍ ഖാദര്‍ ഏച്ചൂരും സംസാരിച്ചു. 'സാങ്കേതികവിദ്യയും രാഷ്ട്രനിര്‍മാണവും' എന്ന വിഷയത്തില്‍ വാഹിദ് സഖാഫിയും, 'വൈവിധ്യവും ബഹുസ്വരതയും' എന്ന വിഷയത്തില്‍ ജമാല്‍ ചേകനൂറും, 'വിദ്യാര്‍ത്ഥികളിലെ ഉത്തരവാദിത്തം' എന്ന വിഷയത്തില്‍ മുഹ്സിന്‍ അല്‍ജാമിയും, 'യുവനേതൃത്വവും രാഷ്ട്രീയവും' എന്ന വിഷയത്തില്‍ സിദ്ധീഖ് സഖാഫി മൈലാടിച്ചോലയും, 'സോഷ്യല്‍ മീഡിയയും രാഷ്ട്രീയ ബോധവും' എന്ന വിഷയത്തില്‍ സുനീര്‍ കായംകുളവും വിഷയാവതരണം നടത്തി.
അവതരിപ്പിക്കപ്പെട്ട വിവിധ പ്രമേയങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും സൈനുദ്ധീന്‍ കുനിയില്‍, അഷ്റഫ് ഓച്ചിറ, മജീദ് താനാളൂര്‍, ജലീല്‍ പാലക്കാട്, ഇബ്രാഹിം കരീം, നിസാര്‍ അഞ്ചല്‍, അബ്ദുല്‍ ലത്തീഫ് മിസ്ബാഹി, സിറാജ് വേങ്ങര, ജാബിറലി പത്തനാപുരം എന്നിവര്‍ സംസാരിച്ചു. മുനീര്‍ കൊടുങ്ങല്ലൂര്‍ സഭാ നടപടികളെ നിയന്ത്രിച്ചു.
Related News