കൊല്ലം: പ്രവാസി ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വിറ്റതായി ഭാര്യയുടെ പരാതി. വിദേശത്തു കഴിയുന്ന ദമ്പതികളില്‍ ഭര്‍ത്തവാണ് സ്വന്തം ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി മറ്റ് സൈറ്റുകള്‍ക്ക് വിറ്റത്. തനിക്ക് കാണാനെന്ന വ്യാജേനയാണ് ഭര്‍ത്താവ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. എന്നാല്‍ ഇത് അശ്ലീല സൈറ്റുകള്‍ക്ക് വില്‍ക്കുകയായിരുന്നു. പിന്നീട് സുഹൃത്തുക്കള്‍ വഴി വിവരം അറിഞ്ഞ യുവതി വിദേശത്തുനിന്ന് നാട്ടിലെത്തി പരാതി നല്‍കുകയായിരുന്നു.
ഭര്‍ത്താവിനെയും കൂട്ടിയാണ് യുവതി നാട്ടിലെത്തിയത്. തുടര്‍ന്ന് ഭര്‍ത്താവിനെ കൗണ്‍സിലിങ് നടത്തി തിരുത്താന്‍ യുവതി ശ്രമിച്ചിരുന്നു. എന്നാല്‍ കൗണ്‍സിലിങ്ങിന്റെ മൂന്നാം ദിവസം പ്രകോപിതനായ ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിച്ചതോടെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ള ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയിട്ടുള്ളത്. ക്രൂരമര്‍ദനത്തിന് ഇരയായ യുവതി നിലവില്‍ ചികിത്സയിലാണ്.
Related News